വെള്ളമുണ്ട: വെള്ളമുണ്ട പഞ്ചായത്തില്‍ കോവിഡ് ടെസ്റ്റ്‌പോസിറ്റിവിറ്റി നിരക്ക് ഗണ്യമായി വര്‍ദ്ധിച്ചതോടെ കര്‍ശന നിയന്തണങ്ങള്‍ ഏര്‍പ്പെടുത്താന്‍ തീരുമാനം. നാളെ മെയ് 20 ഉച്ചക്ക് ഒരുമണിവരെ മാത്രം കടകള്‍ തുറക്കുവാനും വെള്ളിയാഴ്ച സമ്പൂര്‍ണ്ണലോക്ക്ഡൗണ്‍ നടത്താനും വരും ദിവസങ്ങളില്‍ ആവശ്യമെങ്കില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താനുമാണ് കോവിഡ് കണ്‍ട്രോള്‍ വിഭാഗം യോഗത്തിന്റെ തീരുമാനം. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ പഞ്ചായത്തിലെ വ്യപാരിപ്രതിനിധികളും ആരോഗ്യവകുപ്പ് പോലീസ് ഉദ്യോഗസ്ഥരും പങ്കെടുത്തു.
പഞ്ചായത്തില്‍ ടെസ്റ്റ്‌പോസിറ്റിവിറ്റി നിരക്ക് 39.47 ആണ്.

മാറുന്ന കാൻസർ പാറ്റേണുകൾ; ചെറുപ്രായവും ശാരീരിക ക്ഷമതയും രക്ഷയാവില്ല!
വാർധക്യത്തിൽ മാത്രം ഉണ്ടാകുന്ന ഒരു രോഗമല്ലാതായി മാറിയിരിക്കുകയാണ് കാൻസർ. ഇന്ന് ഇന്ത്യയിൽ ഇതിന്റെ പ്രതിരോധവും മുൻകൂട്ടിയുള്ള രോഗനിർണയവും ജീവിതശൈലിയിൽ മാറ്റം വരുത്തുന്നതും ഏറ്റവും വേഗത്തിൽ തന്നെ ആരംഭിക്കണം. ചെറു പ്രായമോ ശാരീരിക ക്ഷമതയോ ഒന്നും







