അമ്പലവയൽ പഞ്ചായത്തിൻറെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് കൈത്താങ്ങായി പൾസ് ഓക്സീ മീറ്ററുകൾ നൽകി അമ്പലവയൽ ഷാർജ മലയാളി കൂട്ടായ്മ. 20 പൾസ് ഓക്സീ മീറ്ററുകളാണ് പഞ്ചായത്തിന് നൽകിയത്. ഷാർജ മലയാളി കൂട്ടായ്മ പ്രധിനിധി റജി ജോർജ് പഞ്ചായത്ത് പ്രസിഡണ്ട് സി കെ ഹഫ്സത്തിന് ഓക്സീ മീറ്ററുകൾ കൈമാറി. പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ ഷമീർ, ആരോഗ്യ – വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ ടി ബി സെനു , പഞ്ചായത്ത് സെക്രട്ടറി ശ്രീജിത്ത്, പ്രദീപ് എടക്കൽ എന്നിവർ പങ്കെടുത്തു.

കാട്ടിക്കുളം വയൽക്കരയിൽ വാഹനാപകടത്തിൽ ഒരാൾക്ക് ഗുരുതര പരിക്ക്
കാട്ടിക്കുളം: മാനന്തവാടി കാട്ടിക്കുളം റൂട്ടിൽ വയൽക്കരയിൽ കർണാടക ആർ ടി സി ബസ്സും കാറും കൂട്ടിയിടിച്ച് കാർ യാത്രികർക്ക് പരിക്ക്. വയൽ ക്കര സ്വദേശി പഴുകുന്നേൽ ജാൻസി (58), ഭർത്താവ് ജോസഫ് (മാമച്ചൻ 62)







