ദാരിദ്ര്യത്തിൽ കഴിയുന്ന കുടുംബത്തെ കണ്ടെത്തി സഹായം നൽകും, ഐടി വകുപ്പിലും നിരവധി പദ്ധതികൾ ;സംസ്ഥാനത്തെ മുന്നോട്ടു നയിക്കുന്ന പ്രഖ്യാപനങ്ങളുമായി മുഖ്യമന്ത്രി.

തിരുവനന്തപുരം: സംസ്ഥാനത്തെ വികസനതുടര്‍ച്ചയെ സഹായിക്കുന്ന പദ്ധതികള്‍ പ്രഖ്യാപിച്ച്‌ മുഖ്യമന്ത്രി പിണറായി വിജയന്‍. തുടര്‍ഭരണത്തിലൂടെ അധികാരമേറ്റ ശേഷം നടത്തിയ ആദ്യ വാര്‍ത്തസമ്മേളനത്തിലാണ് പുതിയ സര്‍ക്കാരിന്റെ വികസന പദ്ധതികള്‍ പ്രഖ്യാപിച്ചത്. സര്‍ക്കാര്‍ ജനങ്ങള്‍ക്കൊപ്പമാണ് നില്‍ക്കുന്നതെന്നും എല്‍ഡിഎഫ് പ്രകടനപത്രികയില്‍ പറഞ്ഞ എല്ലാ കാര്യങ്ങളും നടപ്പാക്കുമെന്നും അറിയിച്ചു. ഉന്നത വിദ്യാഭ്യാസത്തെ നവീകരിക്കാന്‍ പ്രത്യേക നയം രൂപീകരിക്കും. ദാരിദ്ര്യത്തില്‍ കഴിയുന്ന കുടുംബത്തെ കണ്ടെത്തി സഹായം നല്‍കും. ആരോഗ്യ പദ്ധതികള്‍ക്കും മുഖ്യമന്ത്രി മുന്‍ഗണന നല്‍കിയിട്ടുണ്ട്.

വിദ്യാഭ്യാസ പാര്‍പ്പിട പദ്ധതികള്‍ക്കും ഊന്നല്‍.

വികസന കാഴ്ചപ്പാട് സര്‍ക്കാര്‍ ഉയര്‍ത്തിപ്പിടിക്കും. കാര്‍ഷികമേഖലയില്‍ ഉത്പാദനക്ഷമത വര്‍ദ്ധിപ്പിക്കും. അഞ്ചുവര്‍ഷം കൊണ്ട് നെല്ലിന്‍്റെയും പച്ചക്കറിയുടെയും ഉത്പ്പാദനം ഇരട്ടിപ്പിക്കും. ജലസേചന പദ്ധതികള്‍ക്കും മുന്‍ഗണന നല്‍കും. ഭക്ഷ്യ സംസ്കൃത വ്യവസായങ്ങള്‍ക്കുള്ള സാധ്യത പ്രയോജനപ്പെടുത്തും. മഴ വെള്ളം കടലിലേക്ക് ഒഴുകി കളയാതെ സംഭരിക്കുന്ന പദ്ധതി നടപ്പിലാക്കും. കൃഷിക്കാര്‍ക്ക് ലഭിക്കുന്ന അനുബന്ധ സേവനങ്ങളുടെ നിലവാരം ഉയര്‍ത്തും. കാര്‍ഷിക സര്‍വ്വകലാശാലയുടെ ശേഷി പൂര്‍ണമായും വിനിയോഗിക്കും. മുഖ്യമന്ത്രി പറഞ്ഞു.

കേരളത്തെ വൈജ്ഞാനിക കേന്ദ്രമാക്കും. 2025 ഓടെ പാല്‍ ഉത്പാദനത്തില്‍ സ്വയംപര്യാപ്തത കൈവരിക്കാന്‍ ലക്ഷ്യമിടുന്നു. ഉള്‍നാടന്‍ മത്സ്യകൃഷി പ്രോത്സാഹിപ്പിക്കും. പൊതുമേഖലാ സ്ഥാപനങ്ങളെ വികസിപ്പിക്കും. കൃഷിഭവന്‍ സ്മാര്‍ട്ടാക്കും. ഭൂരേഖകളുടെ സമകാലിക വിവരങ്ങള്‍ ചേര്‍ക്കും. സമ്ബൂര്‍ണ്ണ ശുചിത്വം ഉറപ്പിലാക്കും. ഐടി വകുപ്പിലും നിരവധി പദ്ധതികള്‍. വ്യവസായ വളര്‍ച്ച ഉറപ്പു വരുത്തും. പരമ്ബരാഗത വ്യവസായങ്ങള്‍ നവീകരിക്കും. പാര്‍ക്കുകളുടെ പൂര്‍ത്തീകരണം സാധ്യമാക്കും. ഐടി മേഖലയെ ശക്തിപ്പെടുത്തും. നൈപുണ്യ വികസനത്തിന് പ്രത്യേക പദ്ധതി. ഉന്നതവിദ്യാഭ്യാസത്തിന് പുതിയ സര്‍ക്കാര്‍ ഊന്നല്‍ നല്‍കും. അദ്ദേഹം പറഞ്ഞു.

കൊച്ചി – പാലക്കാട് വ്യവസായ ഇടനാഴി നടപ്പാക്കും. അധ്യാപക – വിദ്യാര്‍ത്ഥി പെരുമാറ്റം സുതാര്യമാക്കും. ഖര മാലിന്യ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണും. മാലിന്യ രഹിത കേരളം യാഥാര്‍ഥ്യമാകും. വിദ്യാര്‍ത്ഥികളില്‍ ശാസ്ത്രബോധം വളര്‍ത്തും. തൊഴില്‍ സാധ്യതകള്‍ വര്‍ദ്ധിപ്പിക്കും. വിദ്യാഭ്യാസം അന്താരാഷ്ട്ര നിലവാരത്തിലേക്ക് ആക്കും. ലൈബ്രറികളുടെ നവീകരണം നടപ്പിലാക്കും. ഗവേഷണസ്ഥാപനങ്ങള്‍ ശക്തിപ്പെടുത്തും. സ്ത്രീകളുടെ പദവി ഉയര്‍ത്തുന്നതിന് മുന്‍ഗണന. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരെയുള്ള അതിക്രമം. ക്രൈം മാപ്പിംഗിന് രൂപം നല്‍കും. ഭിന്നശേഷിക്കാര്‍ക്ക് സഹായം ഉറപ്പുവരുത്തും. വയോജന സര്‍വ്വേ നടപ്പിലാക്കി സേവനങ്ങള്‍ വാതില്‍പടിയില്‍ എത്തിക്കുന്നതിന് നടപടികള്‍ കൈക്കൊള്ളും.

സര്‍ക്കാര്‍ ഓഫീസുകളിലെ ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിന് സംയോജിത മുന്‍ഗണന. യുവതി യുവാക്കള്‍ക്ക് തൊഴില്‍ ഉറപ്പാക്കും. ജെന്‍ഡര്‍ ബജറ്റ് ശക്തിപ്പെടുത്തും. കേന്ദ്ര-സംസ്ഥാന ബന്ധങ്ങളെ പുനഃക്രമീകരിക്കും. എല്ലാവര്‍ക്കും ഭവനം നല്‍കാന്‍ നടപടികള്‍ കൈക്കൊള്ളും. ജപ്തി നടപടികളില്‍ ശാശ്വതമായ നിയമനിര്‍മാണം ആലോചിക്കും. ആരോഗ്യ, വിദ്യാഭ്യാസ, ഉന്നത വിദ്യാഭ്യാസ, പാര്‍പ്പിട മേഖല കൂടുതല്‍ ശക്തിപ്പെടുത്തും. 25 വര്‍ഷം കൊണ്ട് ജീവിത നിലവാരം വിദേശ രാജ്യങ്ങള്‍ക്കൊപ്പം എത്തിക്കും. ഓരോ തീരുമാനങ്ങളും ജനങ്ങള്‍ക്ക് വേണ്ടി ഉള്ളതാണ്. ജനങ്ങള്‍ക്ക് ലഭിക്കുന്നതിന് തടസ്സം വരാന്‍ പാടില്ല മുഖ്യമന്ത്രി പറഞ്ഞു.

മലബാർ ദേവസ്വം ബോർഡ് താലൂക്ക് തല യോഗം നടത്തി

അഞ്ചുകുന്ന്: മലബാർ ദേവസ്വം ബോർഡ് തലശ്ശേരി ഡിവിഷൻ ഏരിയ കമ്മിറ്റി താലൂക്ക് തല യോഗം പനമരം അഞ്ചുകുന്ന് രവിമംഗലം ക്ഷേത്രത്തിൽ നടന്നു യോഗം മലബാർ ദേവസ്വം ബോർഡ് പ്രസിഡണ്ട് ഒ.കെ വാസു മാസ്റ്റർ ഉദ്ഘാടനം

പൾസ് എമർജൻസി കാവും മന്ദം യൂണിറ്റിന് പുതിയ നേതൃത്വം

കാവുംമന്ദം: ജീവകാരുണ്യ രംഗത്ത് കാവും മന്ദം പ്രദേശത്ത് മികച്ച സേവനം കാഴ്ചവെക്കുന്ന പൾസ് എമർജൻസി യൂണിറ്റിന്റെ വാർഷിക ജനറൽ ബോഡി യോഗം പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. ശിവാനന്ദൻ (പ്രസിഡന്റ്), പ്രകാശൻ (സെക്രട്ടറി), മുസ്തഫ വി

റോഡ് ഉദ്ഘാടനം ചെയ്തു

പനിക്കാകുനി പാണ്ടംകോട് റോഡ് പൂർണമായും ഗതാഗത യോഗ്യമാക്കി കൊണ്ട് രണ്ടാം വാർഡ് മെമ്പർ വാഴയിൽ റഷിദിന്റെ സാനിധ്യത്തിൽ റോഡ് ഗുണഭോക്താവും മുതിർന്ന പൗരനുമായ നടുക്കണ്ടി ഇബ്രായ്‌ക്ക പണി പൂർത്തീകരിച്ച ഭാഗത്തിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു. വാർഡ്

യുപിഐ ആണെങ്കില്‍ പണം ലാഭിക്കാം; ഫാസ് ടാഗില്ലാത്ത വാഹനങ്ങളില്‍ നിന്ന് ടോള്‍ ഈടാക്കുന്നതില്‍ ഭേദഗതി

ന്യൂഡല്‍ഹി: ടോള്‍ പ്ലാസകളില്‍ ഫാസ് ടാഗില്ലാത്ത വാഹനങ്ങള്‍ക്ക് ഫീസ് ഈടാക്കുന്നതില്‍ നിയമഭേദഗതിയുമായി കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം. യുപിഐ വഴിയാണ് പണം അടക്കുന്നതെങ്കില്‍ ടോള്‍ നിരക്കിന്റെ 1.25 ശതമാനം അടച്ചാല്‍ മതിയാകുമെന്നാണ് ഭേദഗതി. പണം

റേഷൻ കടകളുടെ പ്രവർത്തന സമയത്തിൽ മാറ്റം; ഇനി തുറക്കുക രാവിലെ 9 ന്

സംസ്ഥാനത്ത് റേഷൻ കടകളുടെ പ്രവർത്തന സമയത്തിൽ മാറ്റം വരുത്തി. റേഷൻ കടകളുടെ പ്രവൃത്തി സമയം ഒരുമണിക്കൂർ കുറച്ച് പൊതുവിതരണ വകുപ്പ് ഉത്തരവിറക്കി. റേഷൻ കടകൾ ഇനി മുതൽ രാവിലെ എട്ടിന് പകരം ഒൻപതിനാണ് തുറക്കുക.രാവിലെ

എംഡിഎംഎ യും,കഞ്ചാവുമായി യുവാക്കൾ പിടിയിൽ

ബാവലി: ജില്ലാ പോലീസ് മേധാവിയുടെ ലഹരി വിരുദ്ധ സേനാംഗങ്ങളും, പോ ലീസും ബാവലി പോലീസ് ചെക്ക് പോസ്റ്റിൽ വെച്ച് നടത്തിയ സംയുക്ത വാഹന പരിശോധനയിൽകാറിൽ സഞ്ചരിക്കുകയായിരുന്ന ആറംഗ സംഘത്തിൽ നിന്നും എംഡിഎംഎ യും, കഞ്ചാവും

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.