തിരുവനന്തപുരം : എല്‍.ഡി.എഫ് സർക്കാരിന്റെ തുടര്‍ഭരണം സമുജ്ജ്വലമായ പുതിയ തുടക്കമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സത്യപ്രതിജ്ഞയ്ക്കുശേഷം ആദ്യമന്ത്രിസഭായോഗം കഴിഞ്ഞ് വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
അര്‍ത്ഥ ശൂന്യമായ വിവാദങ്ങളിലല്ല, നാടിന്റെ വികസനത്തിലാണ് ജനങ്ങള്‍ക്ക് താല്പര്യം. അനാവശ്യ സംഘര്‍ഷമല്ല, സമാധാന ജീവിതമാണ് ജനം കാംക്ഷിക്കുന്നത്. സര്‍ക്കാരിനെതിരായി ജാതി-മത വികാരങ്ങള്‍ കുത്തിപ്പൊക്കാന്‍ ശ്രമം നടത്തിയപ്പോഴും ജനം ഒപ്പം നിന്നില്ല. അഞ്ചുവര്‍ഷം കൊണ്ട് സംസ്ഥാനത്ത് അതിദാരിദ്യം ഉന്മൂലം ചെയ്യുമെന്നും പിണറായി അറിയിച്ചു.
വാഗ്ദാനങ്ങള്‍ നടപ്പിലാക്കിയതിന്റെ വിജയമാണ് എല്‍.ഡി.എഫിന്റെ വിജയം.
ഒട്ടേറെ വന്‍കിട പദ്ധതികള്‍ കഴിഞ്ഞ സർക്കാരിന് പൂർത്തികരിക്കാനായി. അതില്‍ ജനങ്ങളുടെ സഹകരണം
സർക്കാരിന്കരുത്തായെന്നും മുഖ്യമന്ത്രി പറഞ്ഞു.