ബത്തേരി: കോവിഡ് മഹാമാരിയിൽ അതികഠിനമായ കാലാവസ്ഥയിൽ പോലും റോഡുകളിൽ സേവനം ചെയ്യുന്ന പോലീസ് ഉദ്യോഗസ്ഥർക്ക് പിൻന്തുണയും അഭിനന്ദനവുമായി വയനാട് ടൂറിസം അസോസിയേഷൻ ഉച്ചഭക്ഷണം നൽകി അണിചേർന്നു. WTA ബത്തേരി താലൂക്ക് കമ്മിറ്റിയുടെ നേതൃത്വത്തിലാണ് ഉച്ചഭക്ഷണം വിതരണം ചെയ്തത്. WTA ജില്ലാ ജനറൽ സെക്രട്ടറി അനീഷ് ബി നായർ, താലൂക്ക് ഭാരവാഹികളായ രമിത് രവി , ചെറിയാൻ കോശി, സിബു ഫിയാസ്, ബാബു ത്രീ റൂട്സ്, മുനീർ, ജഷീദ്, മുജീബ്, പ്രേം അമീഡ കാസ്റ്റ്, നസീർ ഫ്ലോറ, സുനിൽ ലയൺസ് റസിഡൻസി എന്നിവർ വിവിധ കേന്ദ്രങ്ങളിലായി നേതൃത്വം നൽകി.

‘എയിംസ് അടക്കം യാഥാര്‍ത്ഥ്യമാക്കണം’; ബജറ്റിന് മുന്നോടിയായി കേന്ദ്രത്തിന് മുന്നില്‍ ആവശ്യങ്ങളുമായി കേരളം
ന്യൂഡൽഹി: കേന്ദ്ര ബജറ്റ് അവതരിപ്പിക്കാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കേ കേന്ദ്ര ധനമന്ത്രി നിർമല സീതാരാമന് മുന്നിൽ ആവശ്യങ്ങളുമായി കേരളം. കേന്ദ്ര ബജറ്റിന് മുന്നോടിയായി നടത്തിയ ധനകാര്യ മന്ത്രിമാരുടെ യോഗത്തിലാണ് ധനകാര്യ മന്ത്രി കെ







