ലോക്ഡൗണ്‍ നിര്‍ദ്ദേശങ്ങള്‍ ലംഘിച്ചതിന് ഇന്ന് വയനാട് ജില്ലയില്‍ 24 കേസുകള്‍ രജിസ്റ്റര്‍ ചെയ്തതായി ജില്ലാ പോലീസ് മേധാവി അറിയിച്ചു. ശരിയായവിധം മാസ്‌ക് ധരിക്കാത്തതിന് 98 പേര്‍ക്കെതിരെയും സാമൂഹിക അകലം പാലിക്കാത്തതിന് 57 പേര്‍ക്കെതിരെയും പിഴ ചുമത്തി. ലോക്ഡൗണ്‍ കാലത്ത് അനാവശ്യമായി പൊതുജനങ്ങള്‍ പുറത്തിറങ്ങുന്നത് തടയാന്‍ ജില്ലയില്‍ കര്‍ശന പരിശോധനകളാണ് നടത്തുന്നത്.
മതിയായ കാരണങ്ങളില്ലാതെ വാഹനങ്ങളില്‍ യാത്ര ചെയ്യുന്നവര്‍ക്കെതിരെയും നടപടികള്‍ കര്‍ശനമാക്കിയിട്ടുണ്ട്. എല്ലാ ടൗണുകള്‍ കേന്ദ്രീകരിച്ചും പോലീസ് താല്‍ക്കാലിക ചെക്ക് പോസ്റ്റുകള്‍ സ്ഥാപിച്ചിട്ടുണ്ട്. പാസ്സടക്കമുള്ള രേഖകള്‍ കാണിച്ചാല്‍ മാത്രമാണ് ഇതുവഴി വാഹനങ്ങള്‍ കടത്തിവിടുക. വരും ദിവസങ്ങളിലും പരിശോധകള്‍ കര്‍ശനമാക്കും. കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാത്ത സ്ഥാപനങ്ങള്‍ക്കെതിരെയും നടപടിയുണ്ടാകും. ജില്ലയില്‍ വെള്ളിയാഴ്ച ഒരു പോലീസുകാരന് കോവിഡ് സ്ഥിരീകരിച്ചതായും ജില്ലാ പോലീസ് മേധാവി അറിയിച്ചു.

മലബാർ ദേവസ്വം ബോർഡ് താലൂക്ക് തല യോഗം നടത്തി
അഞ്ചുകുന്ന്: മലബാർ ദേവസ്വം ബോർഡ് തലശ്ശേരി ഡിവിഷൻ ഏരിയ കമ്മിറ്റി താലൂക്ക് തല യോഗം പനമരം അഞ്ചുകുന്ന് രവിമംഗലം ക്ഷേത്രത്തിൽ നടന്നു യോഗം മലബാർ ദേവസ്വം ബോർഡ് പ്രസിഡണ്ട് ഒ.കെ വാസു മാസ്റ്റർ ഉദ്ഘാടനം