കഴിഞ്ഞ രണ്ട് വർഷത്തെ മഴകെടുതിയിലും ശക്തമായ കാറ്റിലും കൊടും വരൾച്ചയിലും പുൽപ്പള്ളിയിൽ അടക്കം പ്രദേശങ്ങളിൽ കൃഷി നഷ്ടമായ കർഷകരുടെ മുഴുവൻ ആനുകൂല്യങ്ങളും ഉടൻ വിതരണം ചെയ്യണമെന്ന് കേരള കർഷക കൂട്ടായ്മ സർക്കാരിനോട് ആവശ്യപ്പെട്ടു.എത്രയും പെട്ടെന്ന് കൃഷിഭവനുകൾ തുറന്ന് കൃഷി നശിച്ചവരുടെ അപേക്ഷ സ്വീകരിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു.
യോഗത്തിൽ ഗ്രൂപ്പ് ചെയർമാൻ സുനിൽ മഠത്തിൽ ആദ്യക്ഷം വഹിച്ചു മാത്യു പന
വല്ലി, കെ.എം. ഷിനോജ് മാനന്തവാടി, ഇന്ദിര ഒഴക്കോടി, ജൂബീന കമ്മോം, പൗലോസ് വെള്ളമുണ്ട തുടങ്ങിയവർ സംസാരിച്ചു.

ക്വട്ടേഷൻ ക്ഷണിച്ചു.
പട്ടികവർഗ വികസന വകുപ്പിന് കീഴിലെ കണിയാമ്പറ്റ മോഡൽ റസിഡൻഷ്യൽ സ്കൂൾ വിദ്യാർത്ഥികളെ തിരുവനന്തപുരത്ത് വെച്ച് നടക്കുന്ന കളിക്കളം 2025 സംസ്ഥാനതല കായിക മേളയിലേക്ക് കൊണ്ട് പോകുന്നതിനായി വാഹനം വാടകയ്ക്ക് എടുക്കുന്നതിനും മത്സരാർത്ഥികൾക്ക് ജഴ്‌സി, ഷൂ, സ്‌പൈക്ക് മുതലായവ