മാനന്തവാടി മേരിമാതാ ആർട്സ് ആൻഡ് സയൻസ് കോളേജിലെ വിദ്യാർഥികളും ജീവനക്കാരുമാണ് കോവിഡ് പ്രതിരോധത്തിനും സമൂഹ അടുക്കളയുടെ പ്രവർത്തനങ്ങൾക്കുമായി സാമ്പത്തിക സഹായവുമായി രംഗത്തെത്തിയത്.
കോളേജിലെ ജീവകാരുണ്യ കൂട്ടായ്മയായ കാരുണ്യ ചാരിറ്റി മിഷനിലൂടെ സമാഹരിച്ച് നൽകി വരാറുള്ള സഹായധനത്തിൻ്റെ പുതിയ ഗഡു കോളേജ് പ്രിൻസിപ്പൽ ഡോ. മരിയ മാർട്ടിൻ ജോസഫ്, മാനേജർ റവ. ഫാ. ജോർജ് മൈലാടൂർ, ഡോ ഷാജു പി പി, സൂപ്രണ്ട് ജോയി ജോസഫ്, ബെന്നിസൻ ചലഞ്ചർ എന്നിവർ ചേർന്ന് മാനന്തവാടി നഗരസഭ ചെയർപേഴ്സൺ സി കെ രത്നവല്ലിക്ക് കൈമാറി. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കും വാക്സിനേഷൻ കേന്ദ്രമായി പ്രവർത്തിക്കുന്നതിനുമായി ആവശ്യമെങ്കിൽ കോളേജിൽ എല്ലാ വിധ സൗകര്യങ്ങളും ഒരുക്കാമെന്ന് കോളേജ് പ്രിൻസിപ്പാൽ നഗരസഭ ഭരണസമിതിയെ അറിയിച്ചു.

ക്വട്ടേഷൻ ക്ഷണിച്ചു.
പട്ടികവർഗ വികസന വകുപ്പിന് കീഴിലെ കണിയാമ്പറ്റ മോഡൽ റസിഡൻഷ്യൽ സ്കൂൾ വിദ്യാർത്ഥികളെ തിരുവനന്തപുരത്ത് വെച്ച് നടക്കുന്ന കളിക്കളം 2025 സംസ്ഥാനതല കായിക മേളയിലേക്ക് കൊണ്ട് പോകുന്നതിനായി വാഹനം വാടകയ്ക്ക് എടുക്കുന്നതിനും മത്സരാർത്ഥികൾക്ക് ജഴ്‌സി, ഷൂ, സ്‌പൈക്ക് മുതലായവ