സംസ്ഥാനത്ത് കൂടുതൽ ലോക്ക്ഡൗൺ ഇളവുകൾ ഏർപ്പെടുത്തി. ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിൽ വൈകുന്നേരം അഞ്ച് മണിവരെ തുറക്കാം. ജൂൺ 1, 3, 5, 8 തീയതികൾ ബാങ്കുകൾക്കും ധനകാര്യ സ്ഥാപനങ്ങൾക്കും അവധി അയിരിക്കും. കള്ളുഷാപ്പുകളിൽ പാഴ്സൽ നൽകാം.
തുണിക്കടകൾ, ചെരുപ്പുകടകൾ, പഠനസാമഗ്രികൾ വിൽക്കുന്ന കടകൾ എന്നിവകൾക്ക് ആഴ്ചയിൽ മൂന്ന് ദിവസം തുറക്കാം. തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിൽ തുണി, ചെരുപ്പുകടകൾക്ക് തുറന്നു പ്രവർത്തിക്കാം. ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളിലാണ് പഠന സാമഗ്രികൾ വിൽക്കുന്ന കടകൾ തുറക്കാൻ അനുമതിയുള്ളത്. രാവിലെ 9 മുതൽ വൈകുന്നേരം അഞ്ച് വരെയാണ് പ്രവർത്തനസമയം.