കല്‍പ്പറ്റ: ലോക്ക് ഡൗണ്‍ നിര്‍ദേശങ്ങള്‍ ലംഘിച്ചതിനെതിരെ ഇന്ന് വയനാട് ജില്ലയില്‍ വിവിധ പോലീസ് സ്‌റ്റേഷനുകളിലായി 47 കേസുകള്‍ രജിസ്റ്റര്‍ചെയ്തു. ശരിയായ വിധം മാസ്‌ക്ക് ധരിക്കാത്തതിന് 114 പേര്‍ക്കെതിരെയും സാമൂഹിക അകലം പാലിക്കാതെ കൂട്ടംകൂടി നിന്നതിന് 93 പേര്‍ക്കെതിരെയും പിഴ ചുമത്തിയിട്ടുണ്ട്. ജില്ലയില്‍ ഇതുവരെ ലോക്ക്ഡൗണ്‍ ലംഘനംനടത്തിയത്തിന് 791 കേസുകള്‍ രജിസ്റ്റര്‍ ചെയ്തിടുണ്ട്. ഇതില്‍ 15 കേസുകള്‍ഹോം ക്വാറന്റൈന്‍ ലംഘിച്ചതിന് എടുത്ത കേസുകളാണ്. ശരിയായ വിധം മാസ്‌ക്ക് ധരിക്കാത്തതിന് 4059 ഉം സാമൂഹിക അകലം പാലിക്കാത്തതിന് 3596 പേര്‍ക്കെതിരെയും പിഴ ചുമത്തിയിട്ടുണ്ട്.ലോക്ക് ഡൗണ്‍ നീട്ടിയ പശ്ചാത്തലത്തില്‍ ലോക്ക്ഡൗണ്‍ ലംഘിച്ചുക്കൊണ്ട് അനാവശ്യമായി വാഹനങ്ങളുമായിപുറത്തിറങ്ങുന്നവര്‍ക്കെതിരെയും കോവിഡ് രോഗ പ്രതിരോധഉല്‍പ്പന്നങ്ങള്‍ക്ക് സര്‍ക്കാര്‍ നിശ്ചയിച്ചതിലും കൂടുതല്‍ വിലഈടാക്കുന്നവര്‍ക്കെതിരെയും ശക്തമായ നിയമ നടപടികള്‍ സ്വീകരിക്കുമെന്നുംജില്ലാ പോലീസ് മേധാവി ഡോ.അര്‍വിന്ദ് സുകുമാര്‍ ഐ.പി.എസ് അറിയിച്ചു.

കഞ്ചാവ് കേസിലെ പ്രതിക്ക് 1 വർഷം കഠിനതടവും, 10000 രൂപ പിഴയും ശിക്ഷ
സുൽത്താൻ ബത്തേരി എക്സൈസ് റേഞ്ച് ഓഫീസിലെ ക്രൈം നമ്പർ 23/2019 കേസിലെ പ്രതിയായ ഫാറൂഖ് (വയസ്സ് 33/25 ) Slo അലി, ചാഞ്ചത്ത് വീട്, മംഗലം ദേശം, തിരൂർ താലൂക്ക്, മലപ്പുറം ജില്ല എന്നയാളെ