സിപിഐഎം തെങ്ങുംമുണ്ട ബ്രാഞ്ച് കമ്മിറ്റിയുടെ നേതൃത്വത്തിൽ തെങ്ങുംമുണ്ട അംഗൻവാടി പരിസരം ശുചീകരിച്ചു. സിപിഐഎം പടിഞ്ഞാറത്തറ ലോക്കൽ കമ്മിറ്റി അംഗം ജിജിത്ത് സി പോൾ, ബ്രാഞ്ച് കമ്മിറ്റി അംഗങ്ങളായ അനീഷ് പി.ആർ , ഉമ്മൻ, അബി, രാധാകൃഷ്ണൻ, സുകുമാരൻ, അസീസ്, വാർഡ് മെമ്പർ റഷീദ് വാഴയിൽ തുടങ്ങിയവർ പങ്കെടുത്തു.

ജില്ലാ സ്‌കൂള്‍ ശാസ്‌ത്രോത്സവം ലോഗോ പ്രകാശനം ചെയ്തു.
മുട്ടില്‍ ഡബ്ല്യൂ.ഒ.വി.എച്ച്.എസ് സ്‌കൂളില്‍ ഒക്ടോബര്‍ 16, 17 തിയതികളില്‍ സംഘടിപ്പിക്കുന്ന റവന്യൂ ജില്ലാ സ്‌കൂള്‍ ശാസ്‌ത്രോത്സവത്തിന്റെ ലോഗോ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ ജില്ലാ വിദ്യാഭ്യാസ ഉപ ഡയറക്ടര്‍ വി.എ ശശീന്ദ്രവ്യാസിന് കൈമാറി