എം.പ്രകാശ് വിരമിക്കുന്നു.

കല്‍പ്പറ്റ: മുപ്പത്തിനാല് വര്‍ഷത്തെ സേവനത്തിനുശേഷം ക്ഷീരവികസന വകുപ്പ് ജോയിന്റ് ഡയറക്ടര്‍(പ്ലാനിംഗ്) പദവിയില്‍നിന്നു പടിയിറങ്ങുകയാണ് വയനാട്ടുകാരന്‍ എം. പ്രകാശ്.

2009-10ല്‍ ഉദ്പാദന മേഖലയിലെ മികച്ച ഉദ്യോഗസ്ഥനുള്ള സംസ്ഥാന അവാര്‍ഡായ കര്‍ഷകമിത്ര പ്രകാശിനു ലഭിച്ചിട്ടുണ്ട്.

കേന്ദ്ര സര്‍ക്കാരിനു കീഴിലുള്ള ഹൈദരാബാദ് എക്സ്റ്റന്‍ഷന്‍ എഡ്യുക്കേഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ 2012ലെ ബെസ്റ്റ് ഫീല്‍ഡ് എക്സ്റ്റന്‍ഷന്‍ പ്രൊഫഷനല്‍ അവാര്‍ഡ് തുടങ്ങി നിരവധി പുരസ്‌കാരങ്ങളും നേടിയിട്ടുണ്ട്.

ദേശീയതലത്തില്‍ ശ്രദ്ധയാകര്‍ഷിച്ച ബ്രഹ്മഗിരി പ്രൊജക്ടിന്റെ ഉപജ്ഞാതാവ് എം. പ്രകാശാണ്. ഇന്ത്യയില്‍ത്തന്നെ ആദ്യമായി പങ്കാളിത്ത പഠന പരിപാടിയിലുടെ തയാറാക്കി യശ:ശ്ശരീരനായ മുന്‍ എംഎല്‍എ പി.വി. വര്‍ഗീസ് വൈദ്യരുടെ നേതൃത്വത്തിലാണ് ബ്രഹ്മഗിരി പ്രൊജക്ട് നടപ്പിലാക്കിയത്.

പതിമൂന്നര കോടി രൂപ അടങ്കലില്‍ ബ്രഹ്മഗിരിയുടെ കീഴില്‍ മലബാര്‍ മാംസ ഫാക്ടറി സ്ഥാപിക്കുമ്പോഴും നിര്‍വഹണ ഉദ്യോഗസ്ഥനായി സര്‍ക്കാര്‍ നിയോഗിച്ചതു പ്രകാശിനെയാണ്.

വയനാട്ടിലെ മറ്റൊരു കര്‍ഷക കൂട്ടായ്മയായ വാസുകി ഫാര്‍മേഴ്‌സ് സൊസൈറ്റിയുടേയും രൂപീകരണഘട്ടം മുതല്‍ക്കുള്ള സാങ്കേതിക സഹായം പ്രകാശിന്റേതാണ്.

വയനാടിനെ ഹൈടെക് ഡയറി ജില്ലയാക്കുന്നതിനു മുന്‍കൈയെടുത്തു പ്രവര്‍ത്തിച്ചയാളാണ് പ്രകാശ്.

ജനകീയാസൂത്രണ പദ്ധതിയില്‍ റിസോഴ്‌സ് പേഴ്‌സണായി മൂന്നൂ പതിറ്റാണ്ട് കാലം പ്രയത്‌നിച്ചു. സംസ്ഥാനതലംവരെയുള്ള സാങ്കേതിക സമിതികളില്‍ പ്രവര്‍ത്തിച്ചു. കേരള ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് അഡ്മിനിസ്‌ട്രേഷനില്‍ ഫാക്കല്‍റ്റിയായും പ്രവര്‍ത്തിച്ചു.

കര്‍ഷകര്‍ എത്ര പാല്‍ ഉത്പാദിപ്പിച്ചാലും ക്ഷീരസംഘങ്ങള്‍ വില നല്‍കി വാങ്ങുമെന്ന സ്ഥിതിവിശേഷം ജില്ലയില്‍ സംജാതമായത് പ്രകാശിന്റെ ഇടപെടലുകളിലൂടെയാണ്.

ചെറുകിട സഹകരണ പാല്‍ സൊസൈറ്റികളില്‍ 31 പാല്‍ ശീതീകരണ ശാലകള്‍ സ്ഥാപിച്ചു.
15,000 മുതല്‍ 50,000 വരെ ലിറ്റര്‍ പാല്‍ ശീതീകരിച്ചു സൂക്ഷിക്കാവുന്നവയാണിവ. നാലു ചെറുകിട ഡയറി പ്ലാന്റുകള്‍ സുല്‍ത്താന്‍ ബത്തേരി, മീനങ്ങാടി, വരദൂര്‍, മാനന്തവാടി എന്നിവിടങ്ങളിലായി സ്ഥാപിച്ചു. 46 ക്ഷീരസംഘങ്ങള്‍ക്കു ഭൂമി വാങ്ങി സ്വന്തമായി കെട്ടിടങ്ങള്‍ നിര്‍മിച്ചു. 55 ക്ഷീരസംഘങ്ങളിലും പാല്‍ പരിശോധന ലാബോറട്ടറികള്‍ സ്ഥാപിച്ചു. 23 ക്ഷീരസംഘങ്ങളില്‍ ഫാര്‍മേഴ്‌സ് ഫെസിലിറ്റേഷന്‍ സെന്ററുകള്‍ തുടങ്ങി.

കേരളത്തില്‍ ക്ഷീരമേഖലയില്‍ കഴിഞ്ഞ മൂന്നു പതിറ്റാണ്ടുകളില്‍ നടപ്പിലാക്കിയ നിരവധി നൂതന പദ്ധതികളുടെ സൂത്രധാരന്‍ പ്രകാശാണ്.

കേരളത്തില്‍ നിലവിലുള്ള ക്ഷീരകര്‍ഷക ക്ഷേമനിധിയും പെന്‍ഷന്‍ പദ്ധതിയും പ്രകാശിന്റെ ആശയത്തില്‍നിന്നുണ്ടായതാണ്.

സംസ്ഥാനത്തെ ഇതര ജില്ലകളിലെ സേവനകാലത്തു ആറു ഡയറി പ്ലാന്റുകള്‍ സ്ഥാപിക്കുന്നതിനു പ്രകാശ് നേതൃത്വവും സാങ്കേതിക സഹായവും നല്‍കിയിട്ടുണ്ട്. കണ്ണൂര്‍ ജില്ലയിലെ ചെറുതാഴം ക്ഷീരസംഘത്തിലാണ് ഏറ്റവും ഒടുവിൽ ഡയറി പ്ലാന്റ് സ്ഥാപിച്ചത്.

കോട്ടയം ജില്ലയിലെ കോതനല്ലൂര്‍ സ്വദേശിയായിരുന്ന പ്രകാശ് പഠനകാലത്തു കൂലിപ്പണിക്കു പോയിരുന്ന ആളാണ്.

ഫാര്‍മസിസ്റ്റായ അനിതയാണ് പ്രകാശിന്റെ ഭാര്യ. നിയമത്തില്‍ ഗവേഷണം നടത്തുന്ന അതുല്യ, വെറ്ററിനറി സയന്‍സ് ബിരുദ വിദ്യാര്‍ഥിനി പ്രഭിത എന്നിവര്‍ മക്കളാണ്.

ജില്ലാ സ്‌കൂള്‍ ശാസ്‌ത്രോത്സവം ലോഗോ പ്രകാശനം ചെയ്തു.

മുട്ടില്‍ ഡബ്ല്യൂ.ഒ.വി.എച്ച്.എസ് സ്‌കൂളില്‍ ഒക്ടോബര്‍ 16, 17 തിയതികളില്‍ സംഘടിപ്പിക്കുന്ന റവന്യൂ ജില്ലാ സ്‌കൂള്‍ ശാസ്‌ത്രോത്സവത്തിന്റെ ലോഗോ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ ജില്ലാ വിദ്യാഭ്യാസ ഉപ ഡയറക്ടര്‍ വി.എ ശശീന്ദ്രവ്യാസിന് കൈമാറി

തിരുനെല്ലി സഹകരണ ബാങ്കിലേക്ക് ബി.ജെ.പി മാർച്ച് നടത്തി

കാട്ടിക്കുളം: തിരുനെല്ലി ദേവസ്വത്തിൻ്റെ സ്ഥിര നിക്ഷേപം കോടതിവിധിയുണ്ടായിട്ട് പോലും തിരികെ നൽകാത്ത തിരുനെല്ലി സഹകരണ ബാങ്കിൻ്റെ നിലപാടിൽ പ്രതിഷേധിച്ച് ബി.ജെ.പി തിരുനെല്ലി പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ബാങ്കിലേക്ക് പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു.ബാങ്കിൻ്റെ ഭരണ സമിതിയുടേയും

നിരോധിത പുകയില ഉൽപ്പന്നങ്ങളുമായി സ്ഥിരം വിൽപ്പനക്കാരൻ പിടിയിൽ

ബത്തേരി : ബത്തേരി മണിച്ചിറ കൊണ്ടയങ്ങാടൻ വീട്ടിൽ അബ്ദുൾ ഗഫൂർ (45)നെയാണ് ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും ബത്തേരി പോലീസും ചേർന്ന് പിടികൂടിയത്. ഗാന്ധി ജംഗ്ഷനിൽ വച്ച്‌ നടത്തിയ പരിശോധനയിൽ വിൽപ്പന നടത്തുന്നതിനായി കവറിൽ

കഞ്ചാവ് കേസിലെ പ്രതിക്ക് 1 വർഷം കഠിനതടവും, 10000 രൂപ പിഴയും ശിക്ഷ

സുൽത്താൻ ബത്തേരി എക്സൈസ് റേഞ്ച് ഓഫീസിലെ ക്രൈം നമ്പർ 23/2019 കേസിലെ പ്രതിയായ ഫാറൂഖ് (വയസ്സ് 33/25 ) Slo അലി, ചാഞ്ചത്ത് വീട്, മംഗലം ദേശം, തിരൂർ താലൂക്ക്, മലപ്പുറം ജില്ല എന്നയാളെ

പഴകിയ ഭക്ഷണവസ്തുക്കൾ പിടിച്ചെടുത്തു.

ബത്തേരി: ബത്തേരി നഗരസഭ ആരോഗ്യവിഭാഗം ഹോട്ടലുകളിലും കൂള്‍ബാറുകളിലും മെസ്സുകളിലും നടത്തിയ പരിശോധനയില്‍ പഴകിയ ഭക്ഷണവസ്തുക്കള്‍ പിടികൂടി. ആറ് സ്ഥാപനങ്ങളില്‍ നിന്ന് ഭക്ഷ്യയോഗ്യമല്ലാത്ത പഴകിയ ഭക്ഷണ പദാര്‍ത്ഥങ്ങളാണ് പിടിച്ചെടുത്തത്. വൃത്തിഹീനമായും മാലിന്യ സംസ്‌കരണസംവിധാനമില്ലാതെയും പ്രവര്‍ത്തിച്ച മൈസൂര്‍

ദുരന്തനിവാരണത്തിന് കരുത്തേകാൻ വയനാട്ടിൽ ഹെലിപ്പാഡ്; ബാണാസുരസാഗറിൽ നിർമ്മാണത്തിന് അനുമതി

വയനാട് ജില്ലയിൽ ദുരന്തനിവാരണ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ഹെലിപ്പാഡ് നിർമ്മിക്കാൻ അനുമതിയായി. വൈത്തിരി താലൂക്കിലെ പടിഞ്ഞാറത്തറ വില്ലേജിൽ, ബാണാസുരസാഗർ പദ്ധതി പ്രദേശത്ത് കെ.എസ്.ഇ.ബിയുടെ ഉടമസ്ഥതയിലുള്ള സ്ഥലത്താണ് ഹെലിപ്പാഡ് നിർമ്മിക്കുക. ഇതിനായി പൊതുമരാമത്ത് വകുപ്പിന് നിരാക്ഷേപ

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.