കമ്പളക്കാട്: റോഡ് വിപുലീകരണത്തിന്റെ ഭാഗമായി കൈനാട്ടിയുടെയും കമ്പളക്കാടിന്റെയും ഇടയിലായി നൂറ് കണക്കിന് മരങ്ങളാണ് വെട്ടിമാറ്റിയിരിക്കുന്നത്. വെട്ടി മാറ്റിയ മരങ്ങൾ റോഡിലേക്ക് തള്ളിക്കിടക്കുന്നത് വലിയ അപകട സാധ്യത ഉയർത്തുകയാണ്. വളവുകൾ നിറഞ്ഞ റോഡിന്റെ ഇരുവശവും മരങ്ങൾ നിറഞ്ഞ് കിടക്കുകയാണ്.നേരത്തെ നിരവധി അപകടങ്ങൾ നടന്ന സ്ഥലം ഉൾപ്പടെ മരങ്ങളാണ്. റോഡിലേക്ക് തള്ളിക്കിടക്കുന്ന മരങ്ങൾ അടിയന്തിരമായി നീക്കം ചെയ്യണമെന്ന് യൂത്ത് ലീഗ് കണിയാമ്പറ്റ പഞ്ചായത്ത് പ്രസിഡണ്ട് ലുഖ്മാനുൽ ഹക്കീം വി പി സി, ജനറൽ സെക്രട്ടറി ഇബ്രാഹിം കടാം തോട്ടിൽ എന്നിവർ ആവശ്യപ്പെട്ടു.

കല്‍പ്പറ്റ നഗരസഭ വിജ്ഞാന കേരളം തൊഴില്‍ മേള സംഘടിപ്പിച്ചു.
കല്‍പ്പറ്റ :-അഭ്യസ്തവിദ്യരുടെ തൊഴിലില്ലായ്മ പരിഹരിക്കുക എന്ന ലക്ഷ്യത്തോടെ കേരള സര്‍ക്കാര്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ നടത്തി വരുന്ന വിജ്ഞാന കേരളം ജനകീയ ക്യാമ്പയിനിന്റെ ഭാഗമായി കല്‍പ്പറ്റ നഗരസഭയില്‍ തൊഴില്‍ മേള സംഘടിപ്പിച്ചു. 23