കാക്കവയൽ രാജപ്പേട്ടൻ്റെ റാണി എന്ന ആനക്ക് എം.വി. ശ്രേയാംസ് കുമാർ.എം.പി.യുടെ ഹെൽപ്പ് ഡസ്കിൻ്റെ നേതൃത്വത്തിൽ ഒരു ലോഡ് പനയോല എത്തിച്ചു നൽകി.ലോക്ഡൗൺ ആയതിനാൽ ആനക്ക് പനയോല എത്തിക്കാൻ സാധിക്കാതെ ബുദ്ധിമുട്ടുകയായിരുന്നു ഉടമസ്ഥർ.ഈ വിവരം ഹെൽപ്പ് ഡെസ്കിൽ വിളിച്ച് അറിയിച്ചതിനെ തുടർന്നാണ് സഹായവുമായി ഇവർ എത്തിയത്.അഡ്വ.ഇ.ആർ.സന്തോഷ് കുമാർ, കെ.ബി.രാജു കൃഷ്ണ, പി.കെ.അനിൽകുമാർ., ജിതിൻരാജ് തുടങ്ങിയവർ നേതൃത്വം നൽകി.

കല്‍പ്പറ്റ നഗരസഭ വിജ്ഞാന കേരളം തൊഴില്‍ മേള സംഘടിപ്പിച്ചു.
കല്‍പ്പറ്റ :-അഭ്യസ്തവിദ്യരുടെ തൊഴിലില്ലായ്മ പരിഹരിക്കുക എന്ന ലക്ഷ്യത്തോടെ കേരള സര്‍ക്കാര്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ നടത്തി വരുന്ന വിജ്ഞാന കേരളം ജനകീയ ക്യാമ്പയിനിന്റെ ഭാഗമായി കല്‍പ്പറ്റ നഗരസഭയില്‍ തൊഴില്‍ മേള സംഘടിപ്പിച്ചു. 23