ചെറുകാട്ടൂർ നാലാം വാർഡിൽ സാനിറ്റേഷൻ കമ്മിറ്റി കൂടുകയും കേളോം കോളനിയുടെ വൃത്തിഹീനമായ പരിസരം ശുചീകരിക്കുകയും ചെയ്തു. വൈസ് പ്രസിഡന്റ് സിനോ പാറക്കാലായിൽ, JPHN സിസ്റ്റർ റോസിലി,ബാങ്ക് ഡയറക്ടർ വി ജെ ആന്റണി, ജോണി വടക്കേൽ, മജീദ് കൈതക്കൽ, ആശാവർക്കർമാർ, അംഗൻവാടി ടീച്ചേർസ്, എ ഡി എസ് പ്രതിനിധി, മുൻ വാർഡ് മെമ്പർ ലിസ്സി പത്രോസ്, കോളനിവാസികൾ എന്നിവർ പങ്കാളികളായി.

കണ്ണൂർ തളിപ്പറമ്പിൽ വൻ തീപിടുത്തം: നിരവധി കടകളിലേക്ക് തീ പടർന്നു.
കണ്ണൂർ തളിപ്പറമ്പിൽ കടകൾക്ക് തീപിടിച്ചു. പത്ത് കടകളിലേക്ക് തീ പടർന്നു. ബസ്റ്റാൻഡിന് സമീപത്തെ കെ വി കോംപ്ലക്സിലെ കടകളിലാണ് വൻ തീപിടിത്തം ഉണ്ടായത്. മൂന്ന് നില കെട്ടിടത്തിലാണ് തീപിടുത്തം ഉണ്ടായത്. അപകടത്തിൽ ആളപായമില്ല. 5