ജില്ലാ ശിശുസംരക്ഷണ യൂണിറ്റിന് കീഴിലുള്ള ഔവര്‍ റെസ്‌പോണ്‍സിബിലിറ്റി ടു ചില്‍ഡ്രന്‍ (ഓ.ആര്‍.സി) പദ്ധതിയില്‍ ഒഴിവുള്ള പ്രൊജക്ട് അസിസ്റ്റന്റ് തസ്തികയിലേക്ക് നിയമനം നടത്തുന്നു. ഒരു വര്‍ഷത്തേക്ക് കരാര്‍ അടിസ്ഥാനത്തിലാണ് നിയമനം.
അംഗീകൃത സര്‍വ്വകലാശാലയില്‍ നിന്ന് സോഷ്യല്‍ വര്‍ക്കില്‍ ബിരുദാനന്തര ബിരുദം/ ബി.എഡ് ബിരുദവും കുട്ടികളുടെ മേഖലയില്‍ മൂന്ന് വര്‍ഷത്തെ പ്രവൃത്തി പരിചയവും/ ബിരുദവും കുട്ടികളുടെ മേഖലയില്‍ മൂന്ന് വര്‍ഷത്തെ പ്രവൃത്തി പരിചയം എന്നീ യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം.
അപേക്ഷകര്‍ക്ക് 2021 ജനുവരി ഒന്നിന് 40 വയസ്സ് കവിയരുത്. ഉദ്യോഗാര്‍ത്ഥികള്‍ പൂരിപ്പിച്ച അപേക്ഷയോടൊപ്പം
പ്രായം, യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സമര്‍പ്പിക്കണം. അപേക്ഷയില്‍ പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ പതിപ്പിക്കേണ്ടതാണ്.
ജൂണ്‍ 15ന് വൈകീട്ട് അഞ്ചിന് മുമ്പ് ജില്ലാ ശിശുസംരക്ഷണ യൂണിറ്റ്, ജവഹര്‍ ബാല വികാസ് ഭവന്‍, മീനങ്ങാടി പി.ഒ, പിന്‍: 673591 എന്ന വിലാസത്തിലാണ് അപേക്ഷിക്കേണ്ടത്. എഴുത്തു പരീക്ഷ, ഇന്റര്‍വ്യൂ എന്നിവയുടെ അടിസ്ഥാനത്തിലാണ് നിയമനം.
വയനാട് ജില്ലക്കാര്‍ക്ക് മുന്‍ഗണനയുണ്ട്. നിര്‍ദ്ദിഷ്ട മാതൃകയിലല്ലാത്തതും, അപൂര്‍ണവും, വൈകി മാത്രം ലഭിക്കുന്നതുമായ അപേക്ഷകള്‍ നിരസിക്കപ്പെടും. കൂടുതല്‍ വിവരങ്ങള്‍ക്ക് www.wcd.kerala.gov.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. ഫോണ്‍: 04936 246098, 8606229118, 9496570052.