ജില്ലാ സപ്ലൈ ഓഫീസര്‍ റഷീദ് മുത്തുക്കണ്ടി 34 വര്‍ഷത്തെ സേവനത്തിന് ശേഷം സര്‍വീസില്‍ നിന്നു വിരമിച്ചു. 1987 ല്‍ വയനാട് ജില്ലയില്‍ റവന്യൂ വകുപ്പില്‍ ക്ലാര്‍ക്കയി ജോലിയില്‍ പ്രവേശിച്ചു. 1989 മുതല്‍ പൊതുവിതരണ വകപ്പില്‍ ജോലി ചെയ്തു. കോഴിക്കോട്, കൊയിലാണ്ടി, വടകര താലുക്ക് സപ്ലൈ ഓഫീസറായും കാസര്‍ഗോഡ്, കണ്ണൂര്‍, കോഴിക്കോട്, വയനാട് ജില്ലാ സപ്ലൈ ഓഫീസറായും ജോലി ചെയ്തു. കോഴിക്കോട് ജില്ലയിലെ ഉള്ളിയേരി പഞ്ചായത്തില്‍ ഒള്ളൂര്‍ സ്വദേശിയാണ്. ഇപ്പോള്‍ കാപ്പാട് താമസം.

കണ്ണൂർ തളിപ്പറമ്പിൽ വൻ തീപിടുത്തം: നിരവധി കടകളിലേക്ക് തീ പടർന്നു.
കണ്ണൂർ തളിപ്പറമ്പിൽ കടകൾക്ക് തീപിടിച്ചു. പത്ത് കടകളിലേക്ക് തീ പടർന്നു. ബസ്റ്റാൻഡിന് സമീപത്തെ കെ വി കോംപ്ലക്സിലെ കടകളിലാണ് വൻ തീപിടിത്തം ഉണ്ടായത്. മൂന്ന് നില കെട്ടിടത്തിലാണ് തീപിടുത്തം ഉണ്ടായത്. അപകടത്തിൽ ആളപായമില്ല. 5