ജില്ലാ എജുക്കേഷന്‍ ആന്റ് മീഡിയാ ഓഫീസര്‍ ഇബ്രാഹിം കെ. 35 വര്‍ഷത്തെ സേവനത്തിനു ശേഷം സര്‍വീസില്‍ നിന്ന് വിരമിച്ചു. 1986 ല്‍ തരിയോട് സി.എച്ച്.സി യില്‍ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടറായാണ് തുടക്കം. തുടര്‍ന്ന് വയനാട്, കോഴിക്കോട്, കൊല്ലം ജില്ലകളിലെ വിവിധ ആരോഗ്യ സ്ഥാപനങ്ങളില്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍, 2011 ല്‍ കോഴിക്കോട് ഡെപ്യൂട്ടി ജില്ലാ എഡ്യൂക്കേഷന്‍ ആന്റ് മീഡിയ ഓഫീസര്‍, 2020 ജൂണ്‍ മുതല്‍ വയനാട് ജില്ലാ എഡ്യൂക്കേഷന്‍ ആന്റ് മീഡിയ ഓഫീസര്‍ എന്നീ നിലകളില്‍ സേവനം ചെയ്തു.
തരുവണ ആര്‍വാള്‍ സ്വദേശിയാണ്. ഭാര്യ: ചെറുകര എ.എല്‍.പി സ്‌കൂളിലെ അധ്യാപിക നസീമ വി.ടി. മക്കള്‍: നൗഷിറ (എം.ടെക്), നിഷാന നസ്റിന്‍ (എം.ബി.ബി.എസ് അവസാന വര്‍ഷ വിദ്യാര്‍ത്ഥിനി, കോഴിക്കോട് മെഡിക്കല്‍ കോളേജ് ), നിഷിദ ജാസ്മിന്‍ (എം.എസ്.സി ), നിന്‍ഷാ ഷെറിന്‍ (പ്ലസ്ടു).