രാജ്യത്ത് വീഡിയോ കോൾ ആപ്പുകൾ പൂട്ട് വീഴാൻ സാധ്യത.

രാജ്യത്ത് വിഡിയോ കോള്‍ ആപ്പുകള്‍ വിലക്കാന്‍ ഉള്ള നിര്‍ദേശം കേന്ദ്ര സര്‍ക്കാര്‍ പരിഗണിക്കുന്നുവെന്ന് റിപ്പോര്‍ട്ട്. പുതിയ ഐടി നിയമങ്ങള്‍ നടപ്പിലാക്കുന്നതിനോടൊപ്പം വിഡിയോ കോള്‍ ആപ്പുകളുടെ നിയന്ത്രണം പ്രാബല്യത്തില്‍ കൊണ്ടുവരാനാണ് കേന്ദ്ര സര്‍ക്കാരിന്റെ നീക്കം. വിഡിയോ കോള്‍ ആപ്പുകള്‍ രാജ്യത്ത് പ്രവര്‍ത്തിക്കുന്നത് അനിയന്ത്രിതമായാണെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് നടപടി. എന്നാല്‍ ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിക്കാനോ ഇതിനോട് പ്രതികരിക്കാനോ കേന്ദ്ര സര്‍ക്കാര്‍ തയാറായിട്ടില്ല.

വാട്‌സാപ്പ്, ഫേസ്ബുക്ക് മെസഞ്ചര്‍, സ്‌കൈപ്പ് തുടങ്ങിയ വിഡിയോ കോളിംഗ് ആപ്ലിക്കേഷനുകള്‍ രാജ്യത്ത് ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത് എതെങ്കിലും ഒരു നിയമം അനുസരിച്ചല്ല. ഐടി നിയമ ഭേഭഗതി നടപ്പാക്കുമ്പോള്‍ ഇത്തരം ആപ്പുകളെയും നിയന്ത്രിക്കണം എന്നാണ് കേന്ദ്ര സര്‍ക്കാര്‍ തീരുമാനം. ടെലികമ്മ്യൂണിക്കേഷന്‍ വകുപ്പ് ഇക്കാര്യത്തില്‍ സ്വീകരിച്ച തുടര്‍ നടപടികള്‍ അന്തിമഘട്ടത്തിലേക്ക് കടന്നിരിക്കുകയാണ്.

ദേശീയ സുരക്ഷ മുന്‍നിര്‍ത്തിയാണ് ഈ നടപടികള്‍. ലൈസന്‍സ് ഇല്ലതെ പ്രവര്‍ത്തിക്കുന്ന ആപ്പുകളെ ആദ്യ പടിയായി രാജ്യത്ത് നിരോധിക്കും. ലൈസന്‍സ് നേടാന്‍ അവസരം നല്‍കിയാകും നടപടി സ്വീകരിക്കുക എന്നാണ് വിവരം. ലൈസന്‍സിംഗ് സംവിധാനം തയാറാക്കുന്നതിനു മുന്നോടിയായി കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തില്‍ നിന്ന് ടെലികമ്യൂണിക്കേഷന്‍ മന്ത്രലയം അഭിപ്രായം ആരാഞ്ഞു.

പുതിയ ഐടി നിയമങ്ങള്‍ നടപ്പിലാക്കുന്നതിനോടൊപ്പം തന്നെ രാജ്യത്ത് അനിയന്ത്രിതമായി പ്രവര്‍ത്തിക്കുന്ന വിഡിയോ കോള്‍ ആപ്പുകളെ വിലക്കി ഉടന്‍ കേന്ദ്രം വിജ്ഞാപനം പ്രസിദ്ധീകരിക്കും. സ്‌കൈപ്പ്, ഫേസ്ബുക്ക് മെസഞ്ചര്‍, വാട്‌സാപ്പ് പോലുള്ള കോളിംഗ് ആപ്ലിക്കേഷനുകള്‍ക്ക് ചുരുങ്ങിയത് ലൈസന്‍സിംഗ് നടപടികള്‍ പൂര്‍ത്തികരിക്കുന്ന കാലയളവ് വരെയെങ്കിലും രാജ്യത്ത് പ്രവര്‍ത്തിക്കാന്‍ കഴിയാത്ത സാഹചര്യമാകും ഇത് ഉണ്ടാക്കുക.

അതേസമയം മെയ് 15 മുതല്‍ പ്രാബല്യത്തില്‍ വന്ന പുതിയ സ്വകാര്യതാ നയം അംഗീകരിക്കാത്ത ഉപയോക്താക്കളുടെ സേവനങ്ങളെ ഒരിക്കലും പരിമിതപ്പെടുത്തില്ലെന്ന് വാട്സാപ്പ് അറിയിച്ചു. രാജ്യത്ത് പുതിയ ഐടി നിയമം നടപ്പിലാക്കിയ സാഹചര്യത്തിലാണ് നേരത്തെ കൈകൊണ്ട നിലപാട് ഭേദഗതിപ്പെടുത്തി വാട്‌സാപ്പ് മലക്കംമറിഞ്ഞത്.

ശ്രദ്ധിക്കുക…ഇനി മുതല്‍ യുപിഐ പേയ്‌മെന്‍റുകള്‍ നടത്താന്‍ ബയോമെട്രിക് ഒതന്‍റിക്കേഷന്‍, പിന്‍ നമ്പര്‍ വേണ്ട

ദിവസവും രാജ്യത്തെ ദശലക്ഷക്കണക്കിന് ആളുകൾ ഓൺലൈൻ ഇടപാടുകൾക്കായി യുപിഐ സേവനങ്ങള്‍ ഉപയോഗിക്കുന്നു. നിങ്ങളും യുപിഐ ഉപയോഗിക്കുന്നുണ്ടെങ്കിൽ ഒരു സന്തോഷ വാർത്തയുണ്ട്. നാഷണൽ പേയ്‌മെന്‍റ്‌സ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (എൻപിസിഐ) ഇപ്പോൾ യുപിഐ പേയ്‌മെന്‍റ് പ്രക്രിയ

ചികിത്സയ്ക്കായി പോകുന്ന കാൻസർ രോഗികൾക്ക് കെഎസ്ആർടിസിയിൽ സൗജന്യ യാത്ര; പ്രഖ്യാപനവുമായി മന്ത്രി ഗണേഷ് കുമാർ

തിരുവനന്തപുരം: ചികിത്സയ്ക്കായി ആശുപത്രിയിൽ പോകുന്ന കാൻസർ രോഗികൾക്ക് കെഎസ്ആർടിസി ബസിൽ സൗജന്യ യാത്ര സൗകര്യം ഒരുക്കുമെന്ന് ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാർ. നിയമസഭയിലെ ചോദ്യോത്തര വേളയിലാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്.

ഡോക്ടര്‍ക്കെതിരായ അക്രമം; ഇന്ന് സംസ്ഥാന വ്യാപക പ്രതിഷേധത്തിന് സംഘടനകള്‍, കോഴിക്കോട് ജില്ലയിൽ ഡോക്ടര്‍മാര്‍ പണി മുടക്കും

ഡോക്ടറെ വെട്ടി പരിക്കേൽപ്പിച്ച സംഭവത്തിൽ സംസ്ഥാന വ്യാപക പ്രതിഷേധത്തിന് ഡോക്ടര്‍മാരുടെ സംഘടനകള്‍. കെജിഎംഒഎ ഇന്ന് പ്രതിഷേധ ദിനം ആചരിക്കും. കോഴിക്കോട് ജില്ലയിൽ ഡോക്ടര്‍മാര്‍ പണി മുടക്കും. മറ്റ് ജില്ലകളില്‍ ഒപി സേവനങ്ങളെ ബാധിക്കാത്ത രീതിയിലാണ്

തൊഴിൽമേള സംഘടിപ്പിച്ചു.

തവിഞ്ഞാൽ പഞ്ചായത്തും കുടുംബശ്രീയും ചേർന്ന് വിജ്ഞാന കേരളത്തിന്റെ ഭാഗമായി തൊഴിൽമേള സംഘടിപ്പിച്ചു. വികസന കാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ലൈജി തോമസ് ഉദ്ഘാടനം നിർവഹിച്ചു.സിഡിഎസ് ചെയർപേഴ്സൺ ഷീജ ബാബു അധ്യക്ഷത വഹിച്ചു. ഹരിത കർമ്മസേന

യൂണിവേഴ്സിറ്റി റാങ്കുകൾ തൂത്തുവാരി നീലഗിരി കോളേജ്

താളൂർ: ഭാരതിയാർ യൂണിവേഴ്സിറ്റിക്കു കീഴിലുള്ള നൂറിലധികം കോളേജുകളിലെ 2025 വർഷത്തെ ബാച്ച് പരീക്ഷയുടെ ഫൈനൽ ഫലത്തിൽ നീലഗിരി കോളേജിന് 21 റാങ്കുകൾ. അതിൽ 3 ഗോൾഡ് മെഡലുകളും. അജ്‌മല ഫർഹാന (ബി.എസ്.ഇ. സൈക്കോളജി), എ.

‘ വായ്പകൾ കണ്ണടച്ച് എഴുതിത്തള്ളുന്നു’; കേന്ദ്രസർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി പ്രിയങ്ക ഗാന്ധി

ന്യൂഡല്‍ഹി: മുണ്ടക്കൈ-ചൂരല്‍മല ദുരന്തബാധിതരുടെ വായ്പ എഴുതിത്തള്ളില്ലെന്ന കേന്ദ്രസര്‍ക്കാര്‍ നിലപാടിനെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രിയങ്ക ഗാന്ധി എംപി. കേന്ദ്ര സര്‍ക്കാര്‍ നിലപാട് ഞെട്ടിക്കുന്നതാണെന്ന് പ്രിയങ്ക ഗാന്ധി പറഞ്ഞു. കോര്‍പറേറ്റുകളുടെ വായ്പകള്‍ കേന്ദ്രം കണ്ണടച്ച് എഴുതിതള്ളുകയാണ്. അര്‍ഹമായ

Latest News

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.