കാമുകനെ യുവതി
കുത്തിപ്പരിക്കേൽപ്പിച്ചു.മംഗലാപുരം സ്വദേശിയായ നിധീഷ് എന്ന യുവാവിനെ വെഞ്ഞാറമൂട് സ്വദേശിനിയായ രശ്മി എന്ന യുവതി കോരാണി ജംഗ്ഷനിൽ വിളിച്ചു വരുത്തിയ ശേഷം കഴുത്തിൽ കുത്തി പരിക്കേൽപ്പിക്കുകയായിരുന്നു. ലക്ഷ്മിയെ പോലീസ് കസ്റ്റഡിയിലെടുത്തു.
ഈ യുവാവുമായി അടുപ്പമുണ്ടായിരുന്നു എന്നും ഇയാൾ ചതിക്കാൻ ശ്രമിച്ചതുകൊണ്ടാണ് യുവാവിനെ ആക്രമിച്ചതെന്നും യുവതി പോലീസിനു നൽകിയ മൊഴിയിൽ പറഞ്ഞു. ഗുരുതരമായി പരിക്കേറ്റ നിധീഷിനെ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.