കണിയാരം: കണിയാരം 33 ഡിവിഷൻ ആർആർടി അംഗങ്ങളുടെയും കണിയാരം പ്രഭാത് വായനശാല അക്ഷരസേന അംഗങ്ങളുടെയും കുടുംബശ്രീ അംഗങ്ങളുടെയും സംയുക്ത ആഭിമുഖ്യത്തിൽ കുഴിനിലം ആരോഗ്യ സബ്‌സെന്റർ ശുചീകരിച്ചു.33 ഡിവിഷൻ കൗൺസിലർ സുനി ഫ്രാൻസിസ് ഉത്ഘാടനം ചെയ്തു. പ്രഭാത് വായനശാല സെക്രട്ടറി കെ.ജി ശിവദാസൻ, ആശവർക്കർ സിജ, സഫിയ മൊയ്‌തീൻ, എം സോമദാസ്,രതീഷ് രാജൻ അർജുൻദാസ്, പി വി പ്രിൻസ്, സാബു തോമസ്, സനൂപ്, പ്രമീള, രമ എന്നിവർ നേതൃത്വം നൽകി.

മാനസീകാരോഗ്യ ദിനാചരണവും ലഹരി വിരുദ്ധ ബോധൽക്കരണവും നടത്തി.
മീനങ്ങാടി: അടിയന്തര സാഹചര്യങ്ങളിലും ദുരന്ത മേഖലകളിലും മാനസീകാരോഗ്യം എല്ലാവർക്കും എന്ന പ്രമേയം ആസ്പദമാക്കിയുള്ള വൈവിധ്യമാർന്ന പരിപാടികൾ സംഘടിപ്പിച്ചു. വിവിധ മാനസീകാരോഗ്യ പ്രശ്നങ്ങളും അവക്കുള്ള പരിഹാര നിർദ്ദേശങ്ങളും, സമൂഹത്തിൽ വർദ്ധിച്ചു വരുന്ന ലഹരി ഉപയോഗത്തിൻ്റെ പ്രധാന