തിരുവനന്തപുരം ∙ വ്യവസായ മന്ത്രി പി.രാജീവിന് കോവിഡ് സ്ഥിരീകരിച്ചു. മന്ത്രിയെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. നിയമസഭാ സമ്മേളനത്തിനിടെയാണ് മന്ത്രിക്ക് കൊവിഡ് സ്ഥിരീകരിച്ചത്.
സിമന്റ്, കമ്പി വിലവർധന നിയന്ത്രിക്കുന്നതിന്റെ ഭാഗമായി സിമന്റ് നിർമാതാക്കളുടെയും വിതരണക്കാരുടെയും യോഗം ചൊവ്വാഴ്ച വൈകിട്ട് 5ന് രാജീവ് വിളിച്ചിരുന്നു.