രാജ്യത്ത് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 1,27,510 പേർക്ക്. കഴിഞ്ഞ 54 ദിവസത്തിനിടയിലെ ഏറ്റവും കുറഞ്ഞ രോഗബാധയാണിത്. കഴിഞ്ഞ 24 മണിക്കൂറിനിടെ കോവിഡ് ബാധിച്ച് 2,795 പേരുടെ മരണമാണ് സ്ഥിരീകരിച്ചത്. 2,55,287 പേർ രോഗമുക്തരായിട്ടുണ്ട്. ഏതാനും ദിവസങ്ങളായി രോഗബാധ നിരക്കിലും മരണ നിരക്കിലും തുടർച്ചയായ കുറവാണ് രേഖപ്പെടുത്തുന്നതെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.
നിലവിൽ രാജ്യത്ത് ആകെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 2,81,75,044 ആണ്. 2,59,47,629 പേർ രോഗമുക്തരായി. രോഗമുക്തി നിരക്ക് തുടർച്ചയായി വർധിക്കുന്നുണ്ട്. നിലവിൽ 92.09 ശതമാനമാണ് രോഗമുക്തി നിരക്ക്. 8.96 ശതമാനമാണ് കഴിഞ്ഞ ആഴ്ചയിലെ ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ്.