എടവക ഗ്രാമ പഞ്ചായത്തിന് മാനന്തവാടി ഫാർമേഴ്സ് സർവീസ് സഹകരണ ബേങ്ക് പൾസ് ഓക്സിമീറ്ററും, കോവിഡ് പ്രതിരോധ കിറ്റുകളും വിതരണം ചെയ്തു.
എടവക ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എച്ബി പ്രദീപൻ മാസ്റ്റർ ബേങ്ക് മാനേജിംഗ് ഡയരക്ടർ എം.മനോജ് കുമാറിൽ നിന്നും പൾസ് ഓക്സിമീറ്ററുകളും, വൈസ് പ്രസിഡന്റ് ജംഷീറ ശിഹാബ് കോവിഡ്പ്രതിരോധ കിറ്റുകളും ഏറ്റുവാങ്ങി. യോഗത്തിന് ബ്രാഞ്ച് മാനേജർ കെ.സുനിൽ സ്വാഗതവും, ഡയറക്ടർ ഗിരിജാ സുധാകരൻ ആശംസയും, ഡയരക്ടർ ലീല ഗോവിന്ദൻ നന്ദിയും പറഞ്ഞു. ഗ്രാമ പഞ്ചായത്ത് മെമ്പർമാരായ വിനോദ് തോട്ടത്തിൽ, കെ.ഷിൽസൺ ,ഷിഹാബ് ആയാത്ത്, ജെൻസി ബിനോയി, സുജാത സുരേഷ്, ബ്രാൻ അഹമ്മദ് കുട്ടി എന്നിവർ സന്നിഹി തരായി.

ഫെസിലിറ്റേറ്റര്‍ നിയമനം
ആത്മ ദേശി പ്രോഗ്രാമിന്റെ ഭാഗമായി കരാറടിസ്ഥാനത്തില്‍ ഫെസിലിറ്റേറ്ററെ നിയമിക്കുന്നു. അഗ്രിക്കള്‍ച്ചര്‍/ഹോര്‍ട്ടികള്‍ച്ചര്‍ ബിരുദം/ ബിരുദാനന്തര ബിരുദവും അഞ്ച് വര്‍ഷത്തെ പ്രവൃത്തി പരിചയവുമുള്ളവര്‍ക്കും കൃഷി വകുപ്പിലോ കൃഷി വിജ്ഞാന കേന്ദ്രത്തിലോ 20 വര്‍ഷത്തെ പ്രവൃത്തി പരിചയമുള്ള കാര്‍ഷിക