ലോക്ക്ഡൗണ്‍ നിര്‍ദ്ദേശങ്ങള്‍ ലംഘിച്ചതിനെതിരെ ഇന്ന് വൈകിട്ട് 5 മണി വരെ ജില്ലയില്‍ വിവിധ പോലീസ് സ്റ്റേഷനുകളിലായി 33 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു.ശരിയായ വിധം മാസ്‌ക്ക് ധരിക്കാത്തതിന് 85 പേര്‍ക്കെതിരെയും സാമൂഹിക അകലം പാലിക്കാതെ കൂട്ടംകൂടി നിന്നതിന് 98 പേര്‍ക്കെതിരെയും പിഴ ചുമത്തിയിട്ടുണ്ട്.ലോക്ക്ഡൗണ്‍ ലംഘിച്ചുക്കൊണ്ട് അനാവശ്യമായി വാഹനങ്ങളുമായി പുറത്തിറങ്ങുന്നവര്‍ക്കെതിരെയും കോവിഡ് രോഗ പ്രതിരോധ ഉല്‍പ്പന്നങ്ങള്‍ക്ക് സര്‍ക്കാര്‍ നിശ്ചയിച്ചതിലും കൂടുതല്‍ വില ഈടാക്കുന്നവര്‍ക്കെതിരെയും, ലോക്ക്ഡൗണ്‍ ഇളവുകള്‍ നല്‍കിയിരിക്കുന്ന കച്ചവട സ്ഥാപനങ്ങളില്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാതെ കച്ചവടം നടത്തുന്നവര്‍ക്കെതിരെയും ശക്തമായ നിയമ നടപടികള്‍ സ്വീകരിക്കുമെന്നും ജില്ലാ പോലീസ് മേധാവി ഡോ.അര്‍വിന്ദ് സുകുമാര്‍ ഐ.പി.എസ് അറിയിച്ചു.

ആശങ്ക പടർത്തി അമീബിക് മസ്തിഷ്‌കജ്വരം; എട്ട് ദിവസത്തിനിടെ 10 പേർക്ക് രോഗബാധ
തിരുവനന്തപുരം: സംസ്ഥാനത്ത് ആശങ്ക പടർത്തി അമീബിക് മസ്തിഷ്‌കജ്വരം. എട്ട് ദിവസത്തിനിടെ 10 പേർക്കാണ് രോഗം ബാധിച്ചത്. ഇതിൽ അഞ്ച് പേർക്ക് രോഗം ബാധിച്ചത് തിരുവനന്തപുരത്താണ്. അതേസമയം മിക്ക കേസുകളിലും രോഗത്തിന്റെ ഉറവിടത്തിന്റെ കാര്യത്തിൽ അവ്യക്തത