കോവിഡ് രോഗബാധ സ്ഥിരീകരിച്ച വ്യക്തികളുമായി സമ്പര്‍ക്കത്തിലുളളവര്‍ നിര്‍ബന്ധമായും നിരീക്ഷണത്തില്‍ കഴിയണമെന്ന് ആരോഗ്യ വകുപ്പ് നിര്‍ദേശിച്ചു. അമ്പലവയല്‍ പഞ്ചായത്തിലെ വാര്‍ഡ് 4ല്‍ മെയ് 24 ന് നടന്ന വിവാഹത്തില്‍ പങ്കെടുത്ത വ്യക്തി പോസിറ്റീ വായിട്ടുണ്ട്.കല്‍പ്പറ്റ പടപ്പുറം കോളനി, മുട്ടില്‍ മാണ്ടാട് മൂല കോളനി, പടിഞ്ഞാറത്തറ പിലാത്തോട്ടം കോളനി, മീനങ്ങാടി അവയല്‍ കോളനി, അമ്പലവയല്‍ എടക്കല്‍ കുറുമാകോളനി, ചുണ്ടേല്‍ ഹാരിസണ്‍സ് മലയാളം എസ്‌റ്റേറ്റ്എന്നിവിടങ്ങളിലും കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതായി അധികൃതര്‍ അറിയിച്ചു.

ആശങ്ക പടർത്തി അമീബിക് മസ്തിഷ്‌കജ്വരം; എട്ട് ദിവസത്തിനിടെ 10 പേർക്ക് രോഗബാധ
തിരുവനന്തപുരം: സംസ്ഥാനത്ത് ആശങ്ക പടർത്തി അമീബിക് മസ്തിഷ്‌കജ്വരം. എട്ട് ദിവസത്തിനിടെ 10 പേർക്കാണ് രോഗം ബാധിച്ചത്. ഇതിൽ അഞ്ച് പേർക്ക് രോഗം ബാധിച്ചത് തിരുവനന്തപുരത്താണ്. അതേസമയം മിക്ക കേസുകളിലും രോഗത്തിന്റെ ഉറവിടത്തിന്റെ കാര്യത്തിൽ അവ്യക്തത