ജില്ലയില്‍ ലോക്ക്ഡൗണ്‍ നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി നടപ്പിലാക്കുന്നവെന്ന് ഉറപ്പാക്കുന്നതിനായി പ്രത്യേക പോലീസ് ബീറ്റ് ഏര്‍പ്പെടുത്തിയതായി ജില്ലാ പോലീസ് മേധാവി ഡോ.അര്‍വിന്ദ് സുകുമാര്‍ ഐ.പി.എസ്. അത്യാവശ്യ കാര്യങ്ങള്‍ക്ക് അല്ലാതെ പുറത്തിറങ്ങുന്നവര്‍ക്കെതിരെ കേസ് എടുക്കുന്നത് ഉള്‍പ്പെടെയുള്ള നിയമ നടപടികള്‍ സ്വീകരിക്കുമെന്നും അവരുടെ വാഹനങ്ങള്‍ പിടിച്ചെടുക്കുന്നതുമാണ്.ലോക്ക് ഡൌണ്‍ ഇളവുകള്‍ ലഭിച്ചു തുറന്നിട്ടുള്ള കടകളില്‍ സാമൂഹിക അകലം പാലിക്കാത്തതായി ശ്രദ്ധയില്‍പ്പെട്ടാല്‍ കടകള്‍ അടപ്പിക്കുന്നത് ഉള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കുമെന്നും, ലോക്ക്ഡൗണ്‍ ഇളവുകള്‍ ഇളവുകള്‍ നല്‍കിയിട്ടില്ലാത്ത കച്ചവട സ്ഥാപനങ്ങള്‍ തുറന്നു പ്രവര്‍ത്തിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടാല്‍ കര്‍ശന നിയമ നടപടികള്‍ സ്വീകരിക്കുമെന്നും ജില്ലാ പോലീസ് മേധാവി കൂട്ടിച്ചേര്‍ത്തു.

ആശങ്ക പടർത്തി അമീബിക് മസ്തിഷ്‌കജ്വരം; എട്ട് ദിവസത്തിനിടെ 10 പേർക്ക് രോഗബാധ
തിരുവനന്തപുരം: സംസ്ഥാനത്ത് ആശങ്ക പടർത്തി അമീബിക് മസ്തിഷ്‌കജ്വരം. എട്ട് ദിവസത്തിനിടെ 10 പേർക്കാണ് രോഗം ബാധിച്ചത്. ഇതിൽ അഞ്ച് പേർക്ക് രോഗം ബാധിച്ചത് തിരുവനന്തപുരത്താണ്. അതേസമയം മിക്ക കേസുകളിലും രോഗത്തിന്റെ ഉറവിടത്തിന്റെ കാര്യത്തിൽ അവ്യക്തത