കാവുംമന്ദം: കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ ഓണ്‍ലൈന്‍ വഴിയെങ്കിലും പരിപാടികളുടെ വ്യത്യസ്തത കൊണ്ടും അതിഥികളുടെ പ്രാധാന്യം കൊണ്ടും തരിയോട് ഗവ.എല്‍.പി സ്കൂളിലെ പ്രവേശനോത്സവം ഏറെ വര്‍ണ്ണാഭമായി. ടി.സിദ്ധീഖ് എംഎല്‍എ ഉദ്ഘാടനം ചെയ്ത ചടങ്ങില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് വി.ജി ഷിബു അദ്ധ്യക്ഷത വഹിച്ചു. മലയാളത്തിന്‍റെ പ്രിയ എഴുത്തുകാരന്‍ കല്‍പ്പറ്റ നാരായണന്‍, സിനിമാ താരം എസ്തര്‍ അനില്‍ എന്നിവര്‍ വിശിഷ്ടാതിഥികളായി.
പ്രധാനാധ്യാപിക പി കെ റോസ്‌ലി നവാഗത സന്ദേശം നല്‍കി.
പിടിഎ പ്രസിഡന്‍റും തരിയോട് ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അദ്ധ്യക്ഷനുമായ ഷമീം പാറക്കണ്ടി സ്വാഗതവും സ്റ്റാഫ് സെക്രട്ടറി എം പി കെ ഗിരീഷ്കുമാര്‍ നന്ദിയും പറഞ്ഞു. വാര്‍ഡ് അംഗം ചന്ദ്രന്‍ മടത്തുവയല്‍, സന്തോഷ് കോരംകുളം, സിനി അനീഷ്, ലീന ബാബു, കെ വി മനോജ്, സി പി ശശികുമാര്‍, പ്രഷിത വര്‍ഗ്ഗീസ്, നേഹ മരിയ ഷിനോജ്, ഡിയോ മെജോ ജോസഫ്, എം എസ് ദേവേന്ദു തുടങ്ങിയവര്‍ സംസാരിച്ചു. നവാഗതരെ പരിചയപ്പെടുത്തല്‍, വ്യത്യസ്തമായ കലാപരിപാടികള്‍ എന്നിവ ചടങ്ങിന്‍റെ ആകര്‍ഷണമായിരുന്നു. മുഴുവന്‍ രക്ഷിതാക്കളും കുടുംബ സമേതം ഓണ്‍ലൈനില്‍ പരിപാടി വീക്ഷിച്ചിരുന്നു.

ആശങ്ക പടർത്തി അമീബിക് മസ്തിഷ്‌കജ്വരം; എട്ട് ദിവസത്തിനിടെ 10 പേർക്ക് രോഗബാധ
തിരുവനന്തപുരം: സംസ്ഥാനത്ത് ആശങ്ക പടർത്തി അമീബിക് മസ്തിഷ്‌കജ്വരം. എട്ട് ദിവസത്തിനിടെ 10 പേർക്കാണ് രോഗം ബാധിച്ചത്. ഇതിൽ അഞ്ച് പേർക്ക് രോഗം ബാധിച്ചത് തിരുവനന്തപുരത്താണ്. അതേസമയം മിക്ക കേസുകളിലും രോഗത്തിന്റെ ഉറവിടത്തിന്റെ കാര്യത്തിൽ അവ്യക്തത