പൂക്കോട് തടാകത്തിൽ രാത്രി സമയത്ത് നടന്ന അനധികൃത മീൻപിടുത്തം നാട്ടുകാർ കയ്യോടെ പിടികൂടി. നാട്ടുകാരായ ചില യുവാക്കളാണ് തടാകം ജീവനക്കാരുടെ ഒത്താശയോടെ കിലോക്കണക്കിനു മീൻ പിടിച്ച് വലിയ വിലക്ക് പുറത്തു വിറ്റ് വന്നിരുന്നത്.മീൻ പിടുത്തത്തിൽ പങ്കുണ്ടെന്ന് കണ്ടെത്തിയ ജീവനക്കാരനെ സസ്പെൻഡ് ചെയ്തു.ജീവനക്കാരും കൂട്ടാളികളും മീൻ പിടിക്കുന്നത് നാട്ടുകാർ പിടികൂടി ബന്ധപ്പെട്ടവരെയും പോലീസിനെയും അറിയിക്കുകയായിരുന്നു.അനധികൃതമായി തടാകത്തിൽ മീൻ പിടിക്കുന്നവർക്കെതിരെ നടപടി സ്വീകരിക്കുമെന്ന് ഫിഷറീസ് വകുപ്പ് അറിയിച്ചു.

ഫെസിലിറ്റേറ്റര്‍ നിയമനം
ആത്മ ദേശി പ്രോഗ്രാമിന്റെ ഭാഗമായി കരാറടിസ്ഥാനത്തില്‍ ഫെസിലിറ്റേറ്ററെ നിയമിക്കുന്നു. അഗ്രിക്കള്‍ച്ചര്‍/ഹോര്‍ട്ടികള്‍ച്ചര്‍ ബിരുദം/ ബിരുദാനന്തര ബിരുദവും അഞ്ച് വര്‍ഷത്തെ പ്രവൃത്തി പരിചയവുമുള്ളവര്‍ക്കും കൃഷി വകുപ്പിലോ കൃഷി വിജ്ഞാന കേന്ദ്രത്തിലോ 20 വര്‍ഷത്തെ പ്രവൃത്തി പരിചയമുള്ള കാര്‍ഷിക