വയനാട് ജില്ലയില്‍ ഇന്ന് 307 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ആര്‍.രേണുക അറിയിച്ചു. 784 പേര്‍ രോഗമുക്തി നേടി. ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 12.35 ആണ്. 4 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചു. 298 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 58582 ആയി. 54428 പേര്‍ ഇതുവരെ രോഗമുക്തരായി. നിലവില്‍ 3643 പേരാണ് ജില്ലയില്‍ ചികിത്സയിലുള്ളത്. ഇവരില്‍ 2168 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്.

ഫെസിലിറ്റേറ്റര്‍ നിയമനം
ആത്മ ദേശി പ്രോഗ്രാമിന്റെ ഭാഗമായി കരാറടിസ്ഥാനത്തില്‍ ഫെസിലിറ്റേറ്ററെ നിയമിക്കുന്നു. അഗ്രിക്കള്‍ച്ചര്‍/ഹോര്‍ട്ടികള്‍ച്ചര്‍ ബിരുദം/ ബിരുദാനന്തര ബിരുദവും അഞ്ച് വര്‍ഷത്തെ പ്രവൃത്തി പരിചയവുമുള്ളവര്‍ക്കും കൃഷി വകുപ്പിലോ കൃഷി വിജ്ഞാന കേന്ദ്രത്തിലോ 20 വര്‍ഷത്തെ പ്രവൃത്തി പരിചയമുള്ള കാര്‍ഷിക