മൂപ്പെനാട്: രഹസ്യ വിവരത്തെ തുടര്‍ന്ന് വയനാട് ജില്ലാ പോലീസ് മേധാവിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ ലഹരി വിരുദ്ധ സേനാംഗങ്ങളും, മേപ്പാടി എസ്.ഐ വി.പി സിറാജും സംഘവും സംയുക്തമായി മൂപ്പൈനാട് ടൗണില്‍ നടത്തിയ വാഹന പരിശോധനയില്‍ സ്‌ക്കൂട്ടറില്‍ കടത്തുകയായിരുന്ന 2 ലിറ്റര്‍ നാടന്‍ ചാരായം പിടികൂടി. ചാരായം കടത്തിയ മൂപ്പൈനാട് പാലപ്പെട്ടി വീട്ടില്‍ ഷാജഹാന്‍ എന്ന ഷാജി പി.പി (32) യെ അറസ്റ്റ് ചെയ്ത് അബ്കാരി നിയമ പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തു.

തലയിലെയും കഴുത്തിലെയും കാന്‍സര്‍ നേരത്തെ തിരിച്ചറിയാം; പുതിയ രക്ത പരിശോധന കണ്ടെത്തി ഗവേഷകർ
ലക്ഷണങ്ങള്‍ കണ്ടുതുടങ്ങുന്നതിന് 10 വര്‍ഷം മുൻപ് തന്നെ തലയിലെയും കഴുത്തിലെയും അര്‍ബുദം തിരിച്ചറിയാന്‍ സഹായിക്കുന്ന പുതിയ രക്തപരിശോധന ഗവേഷകര്‍ കണ്ടെത്തി. ഹാര്‍വാര്‍ഡ് സര്‍വ്വകലാശാലയുമായി ബന്ധപ്പെട്ട മാസ് ജനറല്‍ ബ്രിഗ്രാമിലെ ഗവേഷകരാണ് പുതിയ കണ്ടുപിടുത്തം നടത്തിയത്.