ലോക പരിസ്ഥിതി ദിനം: നമുക്ക് വേണം നല്ലൊരു നാളെ…കയ്യും മെയ്യും മറന്ന് സംരക്ഷിക്കാം ഈ പരിസ്ഥിതിയെ

കൊറോണ എന്ന മഹാമാരി ലോകത്ത് നിറഞ്ഞാടുമ്പോഴും ജൂണ്‍ 5ന് നമ്മള്‍ എല്ലാവരും ഒരു പരിസ്ഥിതി ദിനത്തെ വരവേല്‍ക്കുകയാണ്. മനുഷ്യരാശിയുടെ ജീവിത ശൈലിയില്‍ മാറ്റം വരുത്തിയ ഈ കൊറോണ കാലത്ത് വൃക്ഷങ്ങളും പരിസ്ഥിതിയും സംരക്ഷിച്ചും ഈ ദിനത്തെ ആഘോഷിക്കാം. ഒരു മരം നടുന്നത് കൊണ്ടോ തീരുന്നതല്ല നമ്മുടെ പരിസ്ഥിതിയോടുള്ള ഉത്തരവാദിത്തം. ജൈവ വൈവിധ്യത്തെ ആഘോഷിച്ച് മുന്നോട്ടു പോകാൻ നമ്മളിൽ ഒരോ ജനതയ്ക്കും ശ്രമിക്കാം.മനുഷ്യന്റെ അതിജീവനത്തിന് പരിസ്ഥിതിയുടെയും ജൈവ വൈവിധ്യത്തിന്റെയും സംരക്ഷണം അനിവാര്യമാണെന്ന് ഓരോ വ്യക്തിക്കും ഈ ദിനത്തിലൂടെ മനസിലാകുമെന്ന് പ്രതീക്ഷിക്കാം.

ഇന്ന് ലോകത്ത് നേരിടുന്ന പാരിസ്ഥിക പ്രശ്‌നങ്ങളെ കുറിച്ച് ഒരോ വ്യക്തികളിലും അവബോധം സൃഷ്ടിക്കുന്നതിന് വേണ്ടിയാണ് ലോക പരിസ്ഥിതി ദിനമായി ജൂണ്‍ 5 ആചരിക്കുന്നത്. ഇതിനായി 1972 ജൂണ്‍ 5 മുതലാണ് ഐക്യരാഷ്ട്രസഭ പരിസ്ഥിതി ദിനാചരണത്തിന് തുടക്കമിട്ടത്.

നമുക്ക് ചുറ്റുമുള്ള മരങ്ങളും കാടുകളും സംരക്ഷിക്കുക, വനപ്രദേശങ്ങള്‍ വിപുലീകരിക്കുക, ആഗോള പാരിസ്ഥിതിക സന്തുലനവും കാലാവസ്ഥാ സുസ്ഥിരതയും ഉറപ്പാക്കുക തുടങ്ങിയവയാണ് പരിസ്ഥിതി ദിനം ആഘോഷിക്കുന്നതിലൂടെ ലക്ഷ്യം വയ്ക്കുന്നത്. പരിസ്ഥിതി പുനസ്ഥാപനം’ എന്നതാണ് 2021 ലെ പരിസ്ഥിതി ദിന സന്ദേശം. ഈ വര്‍ഷം ലോക പരിസ്ഥിതി ദിനത്തിന്റെ ആഗോള ആതിഥേയത്വം വഹിക്കുന്നത് പാകിസ്ഥാനാണ്. പരിസ്ഥിതി പുനസ്ഥാപനത്തെക്കുറിച്ചുള്ള യുഎന്‍ ദശക പ്രഖ്യാപനത്തിനും ഈ വേദി സാക്ഷിയാകും.നമുക്ക് ഇന്ന് ഭൂമിയില്‍ ജീവിക്കുന്നതിന് ആവശ്യമായ വായു, ഭക്ഷണം, ജലം, ആവാസ വ്യവസ്ഥ എന്നിവയെല്ലാം അതി മനോഹരമായി ഈ പ്രകൃതി ഒരുക്കിവച്ചിട്ടുണ്ട്. അതുകൊണ്ട് ഈ പ്രകൃതിയെയും പരിസ്ഥിതിയെയും സംരക്ഷിക്കുക എന്നത് ഓരോ പൗരന്റെയും കടമയാണ്. എന്നാല്‍ ഈ ഒരു ദൗത്യത്തില്‍ നിന്നും മനുഷ്യര്‍ പലപ്പോഴും പിന്നോട്ട് പോകുന്നത് നമ്മള്‍ കാണാറുണ്ട്.എല്ലാവരും ഇന്ന് ആഗോളവത്കരണത്തിന്റെ പിറകെയാണ്. വനനശീകരണം, ജീവജാലങ്ങള്‍ക്ക് മേലുള്ള കടന്നുകയറ്റം എന്നിവയൊക്കെ ഇതിന് ഉദാഹരണങ്ങളാണ്. ഇതില്‍ നിന്ന് പിന്തിരിയുന്ന ഒരു മനുഷ്യ സമൂഹത്തെ നമുക്ക് വരുംകാലങ്ങളില്‍ പ്രതീക്ഷിക്കാം. നമ്മുടെ നാളേക്കും വരും തലമുറയുടെയ നാളേക്കും ഒരു സുരക്ഷിത ആവാസ വ്യവസ്ഥ സൃഷ്ടിക്കാന്‍ കയ്യും മെയ്യും മറന്ന് ഈ പ്രൃതിയെ സംരക്ഷിക്കാന്‍ ഇറങ്ങാം.

ദഹനം മെച്ചപ്പെടുത്താനും കുടലിന്‍റെ ആരോഗ്യം സംരക്ഷിക്കാനും സഹായിക്കുന്ന സൂപ്പർഫ്രൂട്ട് സ്മൂത്തി

പോഷകസമൃദ്ധമായ പഴങ്ങൾ നിങ്ങളുടെ ദൈനംദിന ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് ദഹനം മെച്ചപ്പെടുത്താനും മലബന്ധം ഒഴിവാക്കും, ഗ്യാസ് മൂലം വയറു വീര്‍ക്കുന്നത് കുറയ്ക്കാനും കുടലിന്‍റെ ആരോഗ്യം സംരക്ഷിക്കാനും സഹായിക്കും. അത്തരത്തില്‍ ഒരു സൂപ്പര്‍ ഫ്രൂട്ട് സ്മൂത്തിയെ പരിചയപ്പെടുത്തുകയാണ്

തലയിലെയും കഴുത്തിലെയും കാന്‍സര്‍ നേരത്തെ തിരിച്ചറിയാം; പുതിയ രക്ത പരിശോധന കണ്ടെത്തി ഗവേഷകർ

ലക്ഷണങ്ങള്‍ കണ്ടുതുടങ്ങുന്നതിന് 10 വര്‍ഷം മുൻപ് തന്നെ തലയിലെയും കഴുത്തിലെയും അര്‍ബുദം തിരിച്ചറിയാന്‍ സഹായിക്കുന്ന പുതിയ രക്തപരിശോധന ഗവേഷകര്‍ കണ്ടെത്തി. ഹാര്‍വാര്‍ഡ് സര്‍വ്വകലാശാലയുമായി ബന്ധപ്പെട്ട മാസ് ജനറല്‍ ബ്രിഗ്രാമിലെ ഗവേഷകരാണ് പുതിയ കണ്ടുപിടുത്തം നടത്തിയത്.

നിങ്ങളുടെ വാട്‌സ്ആപ്പ് അക്കൗണ്ടുകള്‍ സുരക്ഷിതമോ? അക്കൗണ്ടുകള്‍ ഹാക്ക് ചെയ്യപ്പെടുന്നതെങ്ങനെ?

വാട്ട്‌സ്ആപ്പ് വഴിയുളള തട്ടിപ്പുകള്‍ പെരുകിക്കൊണ്ടിരിക്കുകയാണ്. എന്‍ഡ്-ടു എന്‍ഡ് എന്‍ക്രിപ്ഷനും മറ്റ് സുരക്ഷാ സവിശേഷതകളും ഉണ്ടായിരുന്നിട്ടും വാട്‌സ്ആപ്പ് അക്കൗണ്ടുകള്‍ എങ്ങനെയാണ് ഹാക്ക് ചെയ്യപ്പെടുന്നത് എന്ന് ചിന്തിച്ചിട്ടുണ്ടോ. അതിന് കാരണങ്ങള്‍ പലതാണ്. ആ കാരണങ്ങളെക്കുറിച്ചും വാട്ട്‌സ്ആപ്പ് അക്കൗണ്ട്

റെഡിമെയ്ഡ് വസ്ത്രത്തിന് നികുതി കുറച്ചിട്ടും വില കുറഞ്ഞില്ലേ? തുണിക്കടകളിലെ ഈ തട്ടിപ്പ് അറിയാതെ പോകരുത്!

റെഡിമെയ്ഡ് വസ്ത്ര മേഖലയിലും ജിഎസ്ടി പരിഷ്കരണത്തിന്‍റെ മറവിലുള്ള കൊള്ള നടക്കുന്നു. 2500 രൂപയിൽ താഴെ വിലയുള്ള റെഡിമെയ്ഡ് വസ്ത്രങ്ങളുടെ നികുതി 5 ശതമാനമായി കുറച്ചെങ്കിലും പല വസ്ത്രശാലകളും ഇതിന്റെ നേട്ടം ഉപഭോക്താക്കൾക്ക് നൽകുന്നില്ല. ജിഎസ്ടി

മെസ്സിപ്പട റെഡി! കേരളത്തിൽ എത്തുന്ന അർജന്റീന സ്‌ക്വാഡ് പ്രഖ്യാപിച്ചു

നവംബറിൽ കേരളത്തിലെത്തുന്ന അർജന്റീന ഫുട്ബോള് സ്‌ക്വാഡിനെ പ്രഖ്യാപിച്ചു. ലോകകപ്പ് സ്‌ക്വാഡിൽ നിന്നും എയ്ഞ്ചൽ ഡി മരിയയും എൻസോ ഫെർണാണ്ടസും ഒഴികെ ഒഴികെ മുഴുവൻ അംഗങ്ങളും ടീമിലുണ്ട്. ലയണൽ മെസ്സിയാണ് ടീമിന്റെ ക്യാപ്റ്റൻ. ടീമിന്റെ കോച്ചായി

തെക്കുകിഴക്കൻ അറബിക്കടലിനും വടക്കൻ കേരള തീരത്തിനും മുകളില്‍ ചക്രവാതചുഴി; ഇടിയോടു കൂടിയ മഴയ്ക്കും കാറ്റിനും സാധ്യത

കേരളത്തില്‍ ഒക്ടോബർ 15 വരെ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്‍റെ അറിയിപ്പ്. തെക്കുകിഴക്കൻ അറബിക്കടലിനും അതിനോടു ചേർന്ന വടക്കൻ കേരള തീരത്തിനും മുകളിലായി ചക്രവാതചുഴി നിലനില്‍ക്കുന്നു. അതിനാല്‍ ഒക്ടോബർ 15 വരെ കേരളത്തിലും

Latest News

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.