തോൽപ്പെട്ടി: തോൽപ്പെട്ടി അതിർത്തി ചെക്ക് പോസ്റ്റിൽ ഇന്നലെ രാത്രി കോവിഡ് ഡ്യൂട്ടിയിലുണ്ടായിരുന്ന ജീവനക്കാരെയാണ് കാട്ടാന ആക്രമിച്ചത്. പുലർച്ചെ 2.30 ന് ആയിരുന്നു സംഭവം. ബാവലി ഗവ: യു .പി സ്കൂൾ അധ്യാപകനായ എം .എസ് ബിജു ഭാഗ്യം കൊണ്ടാണ് രക്ഷപെട്ടത്.ബിജുവിന്റെ കാർ ആന കുത്തി നശിപ്പിച്ചു. മറ്റ് ജീവനക്കാർ ആന വരുന്നത് കണ്ട് വിളിച്ചു പറഞ്ഞപ്പോൾ കാറിൽ ഇരിക്കുകയായിരുന്ന അദ്ദേഹം ഇറങ്ങി ഓടുകയായിരുന്നു. സമീപത്തെ പച്ചക്കറി കട, കുമട്ടി എന്നിവയും കാട്ടാന തകർത്തതായി നാട്ടുകാർ പറഞ്ഞു.

തപാല്‍ ജീവനക്കാരെ ആദരിച്ചു.
മീനങ്ങാടി: ദേശീയ തപാല്‍ ദിനാചരണത്തിന്റെ ഭാഗമായി ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ സ്റ്റുഡന്റ് പോലീസ് കേഡറ്റ് യൂണിറ്റിന്റെ നേതൃത്വത്തില്‍ സബ് പോസ്റ്റ് ഓഫീസിലെ ജീവനക്കാരെ ആദരിച്ചു. മധുരപലഹാരങ്ങളും പൂച്ചെണ്ടുകളും ആശംസാകാര്‍ഡുകളുമായി തപാല്‍ ഓഫീസിലെത്തിയ കേഡറ്റുകളെ പോസ്റ്റ്