ടീം മിഷൻ സുൽത്താൻ ബത്തേരി വാക്സിനേഷൻ ഡ്രൈവും പരസ്ഥിതി ദിനാചരണവും നടത്തി.
വൃക്ഷ തൈ നട്ട് കൊണ്ട് സുൽത്താൻ ബത്തേരി സർക്കിൾ ഇൻസ്പെക്ടർ സുനിൽ പുളിക്കൽ ഉദ്ഘാടനം ചെയ്തു.
വാക്സിനെടുത്ത മുഴുവൻ പേർക്കും ഫലവവൃക്ഷ തൈ വിതരണം ചെയ്തു. വിതരണോത്ഘാടനം നഗരസഭാ കൗൺസിലർ കെ. റഷീദ് നിർവ്വഹിച്ചു.
പരിസ്ഥിതി സന്ദേശം ഓയിസ്ക സംസ്ഥാന എക്സികൂട്ടീവ് സെക്രട്ടറി വിനയകുമാർ അഴിപ്പുറത്ത് നൽകി.
എന്റെ ഗ്രാമം പഴേരി കൂട്ടായ്മ, സംഗീത ക്ലബ്ബ് , പഴേരി ഗ്രന്ഥശാല, വിക്ടറി ഹോസ്പിറ്റൽ എന്നിവരുടെ സഹകരണത്തോടെയായിരുന്നു പരിപാടികൾ സംഘടിപ്പിച്ചത്.
ചടങ്ങിൽ ഡോ. കെ സലീം അദ്ധ്യക്ഷനായിരുന്നു.
സഫീർ പഴേരി, നിസി അഹമ്മദ്, സോണി ആസാദ്, സംഷാദ് പി, അബ്ദുൽ ലത്തീഫ്, ഷമീർ ചേനക്കൽ, നിസാർ കോബ്ലർ, നിസാം പള്ളിയാൽ, ലത്തീഫ് പി.എസ്, ശലിത്ത് എൻ.എസ് ജോർജ് വാളേക്കാട്ടിൽ എന്നിവർ സംസാരിച്ചു.