കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പ് ഫല വൃക്ഷതൈ വിതരണം ചെയ്തു.

കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പിന്റെ മാനന്തവാടി നിയോജക മണ്ഡലതല വൃക്ഷതൈ വിതരണം ഒ. ആര്‍. കേളു എം. എല്‍. എ ഉദ്ഘാടനം ചെയ്തു. ലോക പരിസ്ഥിതി ദിനത്തിന്റെ ഭാഗമായി കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ ഓഫീസില്‍ സംഘടിപ്പിച്ച ചടങ്ങില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിന്‍ ബേബി അധ്യക്ഷനായി. മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ പഞ്ചായത്തുകളിലേക്കും നഗരസഭയിലേക്കുമുള്ള വൃക്ഷതൈകള്‍ ചടങ്ങില്‍ വിതരണം ചെയ്തു. മണ്ണ്, ജലം,ജൈവ സമ്പത്ത് എന്നിവ സംരക്ഷിക്കേണ്ടതും പ്രകൃതിയുടെ സ്വാഭാവിക സൗന്ദ്യര്യം നിലനിര്‍ത്തേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്നും എം.എല്‍.എ പറഞ്ഞു. ചടങ്ങില്‍ തിരുനെല്ലി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി. വി. ബാലകൃഷ്ണന്‍, മാനന്തവാടി നഗര സഭ ചെയര്‍പേഴ്‌സണ്‍ ആര്‍. രത്നവല്ലി, തൊണ്ടര്‍നാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അംബിക ഷാജി, കൃഷി ഡെപ്യൂട്ടി ഡയറക്ടര്‍ വി. ബിന്ദു, എ. ഡി. എ. രാമുണ്ണി കെ. കെ, മാനന്തവാടി കൃഷിഭവന്‍ ഓഫീസര്‍ എ. റ്റി. വിനോയ് തുടങ്ങിയവര്‍ പങ്കെടുത്തു.

തലയിലെയും കഴുത്തിലെയും കാന്‍സര്‍ നേരത്തെ തിരിച്ചറിയാം; പുതിയ രക്ത പരിശോധന കണ്ടെത്തി ഗവേഷകർ

ലക്ഷണങ്ങള്‍ കണ്ടുതുടങ്ങുന്നതിന് 10 വര്‍ഷം മുൻപ് തന്നെ തലയിലെയും കഴുത്തിലെയും അര്‍ബുദം തിരിച്ചറിയാന്‍ സഹായിക്കുന്ന പുതിയ രക്തപരിശോധന ഗവേഷകര്‍ കണ്ടെത്തി. ഹാര്‍വാര്‍ഡ് സര്‍വ്വകലാശാലയുമായി ബന്ധപ്പെട്ട മാസ് ജനറല്‍ ബ്രിഗ്രാമിലെ ഗവേഷകരാണ് പുതിയ കണ്ടുപിടുത്തം നടത്തിയത്.

നിങ്ങളുടെ വാട്‌സ്ആപ്പ് അക്കൗണ്ടുകള്‍ സുരക്ഷിതമോ? അക്കൗണ്ടുകള്‍ ഹാക്ക് ചെയ്യപ്പെടുന്നതെങ്ങനെ?

വാട്ട്‌സ്ആപ്പ് വഴിയുളള തട്ടിപ്പുകള്‍ പെരുകിക്കൊണ്ടിരിക്കുകയാണ്. എന്‍ഡ്-ടു എന്‍ഡ് എന്‍ക്രിപ്ഷനും മറ്റ് സുരക്ഷാ സവിശേഷതകളും ഉണ്ടായിരുന്നിട്ടും വാട്‌സ്ആപ്പ് അക്കൗണ്ടുകള്‍ എങ്ങനെയാണ് ഹാക്ക് ചെയ്യപ്പെടുന്നത് എന്ന് ചിന്തിച്ചിട്ടുണ്ടോ. അതിന് കാരണങ്ങള്‍ പലതാണ്. ആ കാരണങ്ങളെക്കുറിച്ചും വാട്ട്‌സ്ആപ്പ് അക്കൗണ്ട്

റെഡിമെയ്ഡ് വസ്ത്രത്തിന് നികുതി കുറച്ചിട്ടും വില കുറഞ്ഞില്ലേ? തുണിക്കടകളിലെ ഈ തട്ടിപ്പ് അറിയാതെ പോകരുത്!

റെഡിമെയ്ഡ് വസ്ത്ര മേഖലയിലും ജിഎസ്ടി പരിഷ്കരണത്തിന്‍റെ മറവിലുള്ള കൊള്ള നടക്കുന്നു. 2500 രൂപയിൽ താഴെ വിലയുള്ള റെഡിമെയ്ഡ് വസ്ത്രങ്ങളുടെ നികുതി 5 ശതമാനമായി കുറച്ചെങ്കിലും പല വസ്ത്രശാലകളും ഇതിന്റെ നേട്ടം ഉപഭോക്താക്കൾക്ക് നൽകുന്നില്ല. ജിഎസ്ടി

മെസ്സിപ്പട റെഡി! കേരളത്തിൽ എത്തുന്ന അർജന്റീന സ്‌ക്വാഡ് പ്രഖ്യാപിച്ചു

നവംബറിൽ കേരളത്തിലെത്തുന്ന അർജന്റീന ഫുട്ബോള് സ്‌ക്വാഡിനെ പ്രഖ്യാപിച്ചു. ലോകകപ്പ് സ്‌ക്വാഡിൽ നിന്നും എയ്ഞ്ചൽ ഡി മരിയയും എൻസോ ഫെർണാണ്ടസും ഒഴികെ ഒഴികെ മുഴുവൻ അംഗങ്ങളും ടീമിലുണ്ട്. ലയണൽ മെസ്സിയാണ് ടീമിന്റെ ക്യാപ്റ്റൻ. ടീമിന്റെ കോച്ചായി

തെക്കുകിഴക്കൻ അറബിക്കടലിനും വടക്കൻ കേരള തീരത്തിനും മുകളില്‍ ചക്രവാതചുഴി; ഇടിയോടു കൂടിയ മഴയ്ക്കും കാറ്റിനും സാധ്യത

കേരളത്തില്‍ ഒക്ടോബർ 15 വരെ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്‍റെ അറിയിപ്പ്. തെക്കുകിഴക്കൻ അറബിക്കടലിനും അതിനോടു ചേർന്ന വടക്കൻ കേരള തീരത്തിനും മുകളിലായി ചക്രവാതചുഴി നിലനില്‍ക്കുന്നു. അതിനാല്‍ ഒക്ടോബർ 15 വരെ കേരളത്തിലും

പാമ്പുകടിയേൽക്കാൻ സാധ്യത കൂടുതൽ ഈ മാസങ്ങളിൽ; അതീവ ജാഗ്രത വേണമെന്ന് അധികൃതർ

തിരുവനന്തപുരം: അടുത്ത മൂന്ന് മാസക്കാലം പാമ്പുകടിയേൽക്കാൻ സാധ്യത കൂടുതലായതിനാൽ പൊതുജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ്. ഒക്ടോബർ മുതൽ ഡിസംബർ വരെയുള്ള മാസങ്ങൾ പാമ്പുകളുടെ ഇണചേരൽ കാലമായതിനാലാണ് ഈ മുന്നറിയിപ്പ്. സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്യപ്പെടുന്ന

Latest News

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.