തൊണ്ടര്‍നാട് ഗ്രാമ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ കോവിഡ് പ്രതിരോധ വാക്‌സിന്‍ ചലഞ്ചിലേക്ക് 5 ലക്ഷം രൂപ നല്‍കി. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുളള തുകയുടെ ചെക്ക് തൊണ്ടര്‍നാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അംബിക ഷാജി ഒ.ആര്‍.കേളു എം.എല്‍. എക്ക് കൈമാറി. ചടങ്ങില്‍ തൊണ്ടര്‍നാട് ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ. കെ. ശങ്കരന്‍ മാസ്റ്റര്‍, ഗ്രാമ പഞ്ചായത്ത് അംഗം പി. പി മൊയ്തീന്‍ എന്നിവര്‍ പങ്കെടുത്തു.

തലയിലെയും കഴുത്തിലെയും കാന്‍സര്‍ നേരത്തെ തിരിച്ചറിയാം; പുതിയ രക്ത പരിശോധന കണ്ടെത്തി ഗവേഷകർ
ലക്ഷണങ്ങള്‍ കണ്ടുതുടങ്ങുന്നതിന് 10 വര്‍ഷം മുൻപ് തന്നെ തലയിലെയും കഴുത്തിലെയും അര്‍ബുദം തിരിച്ചറിയാന്‍ സഹായിക്കുന്ന പുതിയ രക്തപരിശോധന ഗവേഷകര്‍ കണ്ടെത്തി. ഹാര്‍വാര്‍ഡ് സര്‍വ്വകലാശാലയുമായി ബന്ധപ്പെട്ട മാസ് ജനറല്‍ ബ്രിഗ്രാമിലെ ഗവേഷകരാണ് പുതിയ കണ്ടുപിടുത്തം നടത്തിയത്.