കാർഷിക വികസന കർഷക ക്ഷേമ വകുപ്പിൻ്റെ ആഭിമുഖ്യത്തിൽ സുൽത്താൻ ബത്തേരി നിയോജകമണ്ഡലത്തിലെ ഫലവൃക്ഷത്തൈകളുടെ വിതരണോദ്ഘാടനം ഐ.സി. ബാലകൃഷ്ണൻ എം.എൽ.എ നിർവ്വഹിച്ചു. നെൻമേനി ഗ്രാമപഞ്ചായത്ത് ഹാളിൽ നടന്ന ചടങ്ങിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷീല പുഞ്ചവയൽ അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ടിജി ചെറുത്തൊട്ടിൽ, ജില്ലാ പഞ്ചായത്ത് മെമ്പർ അമൽ ജോയ്, ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരായ പ്രസന്ന ശശീന്ദ്രൻ, ഇടക്കൽ മോഹനൻ, കൃഷി ഡെപ്യൂട്ടി ഡയറക്ടർ ജെസ്സിമോൾ സെബാസ്റ്റ്യൻ, കൃഷി ഓഫീസർ അനുപമ കൃഷ്‌ണൻ, സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻമാർ തുടങ്ങിയവർ പങ്കെടുത്തു.

തലയിലെയും കഴുത്തിലെയും കാന്‍സര്‍ നേരത്തെ തിരിച്ചറിയാം; പുതിയ രക്ത പരിശോധന കണ്ടെത്തി ഗവേഷകർ
ലക്ഷണങ്ങള്‍ കണ്ടുതുടങ്ങുന്നതിന് 10 വര്‍ഷം മുൻപ് തന്നെ തലയിലെയും കഴുത്തിലെയും അര്‍ബുദം തിരിച്ചറിയാന്‍ സഹായിക്കുന്ന പുതിയ രക്തപരിശോധന ഗവേഷകര്‍ കണ്ടെത്തി. ഹാര്‍വാര്‍ഡ് സര്‍വ്വകലാശാലയുമായി ബന്ധപ്പെട്ട മാസ് ജനറല്‍ ബ്രിഗ്രാമിലെ ഗവേഷകരാണ് പുതിയ കണ്ടുപിടുത്തം നടത്തിയത്.