കേണിച്ചിറ : പൂതാടി ഗ്രാമപഞ്ചായത്തിൽ ജനകീയ പങ്കാളിത്തത്തോടെ പോലീസും ജനങ്ങളും ചേർന്ന് വൃക്ഷ തൈകൾ നട്ടു.
പത്താം വാർഡ് കല്ലൂർക്കുന്നിലാണ് പൂതാടി ഗ്രാമപഞ്ചായത്തംഗം മെമ്പർ സണ്ണിയുടെയും കേണിച്ചിറ പോലീസിൻ്റെയും നേതൃത്വത്തിൽ തൈകൾ നട്ടത്. കേണിച്ചിറ എസ്.ഐ. ഉമ്മർ ,സീനിയർ സിവിൽ പോലീസ് ഓഫീസർ
കൃഷ്ണമോഹൻ എന്നിവർക്കൊപ്പം സന്നദ്ധ പ്രവർത്തകരായ
രാഘവൻ, സിജോ കുര്യാക്കോസ് എന്നിവരും നേതൃത്വം നൽകി.
വാകേരി ടൗണിൽ തൈ നടീലിന് ബ്ലോക്ക് പഞ്ചായത്തംഗം കലേഷ് സത്യാലയം, ലയൺസ് ക്ലബ്ബ് പ്രസിഡന്റ് ഷാജി, ബിനു, നിഷാദ്, ഷിജോ എന്നിവർ പോലീസിനൊപ്പം പങ്കാളികളായി.

തലയിലെയും കഴുത്തിലെയും കാന്‍സര്‍ നേരത്തെ തിരിച്ചറിയാം; പുതിയ രക്ത പരിശോധന കണ്ടെത്തി ഗവേഷകർ
ലക്ഷണങ്ങള്‍ കണ്ടുതുടങ്ങുന്നതിന് 10 വര്‍ഷം മുൻപ് തന്നെ തലയിലെയും കഴുത്തിലെയും അര്‍ബുദം തിരിച്ചറിയാന്‍ സഹായിക്കുന്ന പുതിയ രക്തപരിശോധന ഗവേഷകര്‍ കണ്ടെത്തി. ഹാര്‍വാര്‍ഡ് സര്‍വ്വകലാശാലയുമായി ബന്ധപ്പെട്ട മാസ് ജനറല്‍ ബ്രിഗ്രാമിലെ ഗവേഷകരാണ് പുതിയ കണ്ടുപിടുത്തം നടത്തിയത്.