പടിഞ്ഞാറത്തറ സർവ്വീസ് സഹകര ബാങ്കും സംസ്കാര ഗ്രന്ഥശാലയും സംയുകതാഭിമുഖ്യത്തിൽ പടിഞ്ഞാറത്തറ പഞ്ചായത്ത് മിനി സ്റ്റേഡിയം പരിസരത്ത് ഫലവൃക്ഷത്തൈകൾ നട്ടു.സർവ്വീസ് സഹകര ബേങ്ക് പ്രസിഡന്റ് കെ.ടി കുഞ്ഞബ്ദുള്ള നിർവ്വഹിച്ചു. ഡയറക്ടർമാരായ എം.വി ജോൺ, കെ ടി പത്മിനി,ബേങ്ക് സെക്രട്ടറി കെ മൊയ്തു,ഗ്രന്ഥശാല ഭാരവാഹികളായ സണ്ണി ജോസഫ്, ദിവാകരൻ മാസ്റ്റർ,എ അബ്ദുറഹിമാൻ,കെ.എം ബഷീർ തുടങ്ങിയവർ പങ്കെടുത്തു.

തലയിലെയും കഴുത്തിലെയും കാന്‍സര്‍ നേരത്തെ തിരിച്ചറിയാം; പുതിയ രക്ത പരിശോധന കണ്ടെത്തി ഗവേഷകർ
ലക്ഷണങ്ങള്‍ കണ്ടുതുടങ്ങുന്നതിന് 10 വര്‍ഷം മുൻപ് തന്നെ തലയിലെയും കഴുത്തിലെയും അര്‍ബുദം തിരിച്ചറിയാന്‍ സഹായിക്കുന്ന പുതിയ രക്തപരിശോധന ഗവേഷകര്‍ കണ്ടെത്തി. ഹാര്‍വാര്‍ഡ് സര്‍വ്വകലാശാലയുമായി ബന്ധപ്പെട്ട മാസ് ജനറല്‍ ബ്രിഗ്രാമിലെ ഗവേഷകരാണ് പുതിയ കണ്ടുപിടുത്തം നടത്തിയത്.