കൃഷി വിജ്ഞാന കേന്ദ്രം മാനന്തവാടി ജില്ലാ ജയിലിൽ ഫലവൃക്ഷ തൈകൾ നട്ട് ലോക പരിസ്ഥിതി ദിനത്തിൽ മാതൃകയായി. പരിപാടിയിൽ ജയിൽ സൂപ്രണ്ട് ഒ.എം രത്തൂൺ കൃഷി വിജ്ഞാന കേന്ദ്രം പ്രോഗ്രാം കോർഡിനേറ്ററുമായ ഡോ അലൻ തോമസ് എന്നിവർ ജയിൽ പരിസരത്ത് ഫലവൃക്ഷ തൈകൾ നട്ടു. ജില്ലാ ജയിലിൽ പോഷകതോട്ടം വച്ചു പിടിപ്പിക്കുന്നതിനായി വിവിധ പച്ചക്കറി, കിഴങ്ങ് ഇനങ്ങൾ എന്നിവയുടെ നടീൽ പ്രവർത്തങ്ങൾക്കും തുടക്കം കുറിച്ചു. ഡോ ഇന്ദുലേഖ വി പി കാച്ചിൽ ഇനമായ നീലിമയുടെ നടീൽ രീതികളെ കുറിച്ചും കൃഷിമുറകളെ പറ്റിയും വിവരിച്ചു. ജയിൽ അന്തേവാസികൾക്ക് ജയിൽ വാസം കഴിഞ്ഞിറങ്ങുമ്പോൾ ഒരു തൊഴിൽ അഭ്യസിപ്പിക്കുക എന്ന ഉദ്ദേശത്തിൽ വിവിധ കൃഷി പരിപാലന മുറകളെ കുറിച്ചും, നേഴ്സറി നിർമ്മാണം, കൂൺ കൃഷി, തേനീച്ച കൃഷി, പഴം പച്ചക്കറി ഇനങ്ങളിൽ നിന്നുമുള്ള മൂല്യവർദ്ധിത ഉൽപ്പന്ന നിർമ്മാണം എന്നീ വിവിധ മേഖലകളിൽ പരിശീലന പരിപാടികളും കൃഷി വിജ്ഞാന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കാനും തീരുമാനിച്ചു.

തലയിലെയും കഴുത്തിലെയും കാന്‍സര്‍ നേരത്തെ തിരിച്ചറിയാം; പുതിയ രക്ത പരിശോധന കണ്ടെത്തി ഗവേഷകർ
ലക്ഷണങ്ങള്‍ കണ്ടുതുടങ്ങുന്നതിന് 10 വര്‍ഷം മുൻപ് തന്നെ തലയിലെയും കഴുത്തിലെയും അര്‍ബുദം തിരിച്ചറിയാന്‍ സഹായിക്കുന്ന പുതിയ രക്തപരിശോധന ഗവേഷകര്‍ കണ്ടെത്തി. ഹാര്‍വാര്‍ഡ് സര്‍വ്വകലാശാലയുമായി ബന്ധപ്പെട്ട മാസ് ജനറല്‍ ബ്രിഗ്രാമിലെ ഗവേഷകരാണ് പുതിയ കണ്ടുപിടുത്തം നടത്തിയത്.