വയനാട് ജില്ലാ ഹയർ സെക്കന്ററി നാഷണൽ സർവീസ് സ്കീമിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച പരിസ്ഥിതി ദിനാചരണത്തിന്റെ ഉദ്ഘാടനം കൽപറ്റ എം.എൽ.എ. അഡ്വക്കറ്റ് ടി.സിദ്ദീഖ് നിർവഹിച്ചു.പ്രവർത്തനത്തിന്റെ ഭാഗമായി ജില്ലയിലെ എല്ലാ വൊളണ്ടിയർമാരും സ്വന്തം വീട്ടിലും സമീപത്തുള്ള പൊതു ഇടങ്ങളിലും കോവിഡ് പ്രോട്ടോകോൾ പാലിച്ചുകൊണ്ട് തൈകൾ നട്ടു. ജില്ല ,ക്ലസ്റ്റർ, യൂണിറ്റ് തലങ്ങളിൽ പാരിസ്ഥിതികാവബോധ സെമിനാറുകൾ സംഘടിപ്പിച്ചു.കഴിഞ്ഞ പരിസ്ഥിതിദിനത്തിൽ “പ്ലാന്തണൽകൂട്ടം” പദ്ധതിയുടെ ഭാഗമായി നട്ടുപിടിപ്പിച്ച വൃക്ഷങ്ങളുടെ സംരക്ഷണവും ഉറപ്പാക്കി.
കൽപ്പറ്റ എസ്.കെ എം.ജെ.എച്ച് എസ് എസ് അങ്കണത്തിൽ കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് നടത്തിയ ചടങ്ങിന് പ്രിൻസിപ്പാൾ സുധാറാണി. എ സ്വാഗതവും വൊളണ്ടിയർ അക്ഷയ.ഡി നന്ദിയും പ്രകാശിപ്പിച്ചു.എൻ എസ് എസ് ജില്ലാ കോ-ഓർഡിനേറ്റർ ശ്യാൽ കെ.എസ് അധ്യക്ഷനായ പരിപാടിയിൽ പടിഞ്ഞാറത്തറ ക്ലസ്റ്റർ കൺവീനർ സാജിദ് . പി.കെ, പ്രോഗ്രാം ഓഫീസർ വിശ്വേഷ് വി.ജി, എസ്.കെ എം ജെ പി ടി.എ പ്രസിഡന്റ് നൗഷാദ് സി.കെ,ബിനീഷ്. കെ.ആർ, വൊളണ്ടിയർ കെസിയ കൊച്ചുമോൻ എന്നിവർ പങ്കെടുത്തു.

തലയിലെയും കഴുത്തിലെയും കാന്‍സര്‍ നേരത്തെ തിരിച്ചറിയാം; പുതിയ രക്ത പരിശോധന കണ്ടെത്തി ഗവേഷകർ
ലക്ഷണങ്ങള്‍ കണ്ടുതുടങ്ങുന്നതിന് 10 വര്‍ഷം മുൻപ് തന്നെ തലയിലെയും കഴുത്തിലെയും അര്‍ബുദം തിരിച്ചറിയാന്‍ സഹായിക്കുന്ന പുതിയ രക്തപരിശോധന ഗവേഷകര്‍ കണ്ടെത്തി. ഹാര്‍വാര്‍ഡ് സര്‍വ്വകലാശാലയുമായി ബന്ധപ്പെട്ട മാസ് ജനറല്‍ ബ്രിഗ്രാമിലെ ഗവേഷകരാണ് പുതിയ കണ്ടുപിടുത്തം നടത്തിയത്.