വാളൽ യു.പി സ്ക്കൂൾ കോട്ടത്തറയുടെ ആഭിമുഖ്യത്തിൽ പരിസ്ഥിതി ദിനാചരണം നടത്തി. വൃക്ഷത്തൈ നടൽ പി ടി എ പ്രസിഡൻ്റ് ജോസ് ഞാറക്കുളം നിർവ്വഹിച്ചു. ഹെഡ്മാസ്റ്റർ സുരേഷ് ബാബുവാളൽ അധ്യക്ഷത വഹിച്ചു. ക്ലാസ് തലത്തിൽ കുട്ടികളുടെ നേതൃത്വത്തിൽ വൃക്ഷത്തൈ നടൽ, പ്രസംഗം, പോസ്റ്റർ രചന, അടിക്കുറിപ്പ് മത്സരം,ക്വിസ് മത്സരം എന്നിവ സംഘടിപ്പിച്ചു.ഹരിത ക്ലബ്ബ് കൺവീനർ ലിസി ടി മത്തായി, അനൂപ് കുമാർ കെ എസ് എന്നിവർ നേതൃത്വം നൽകി.

തലയിലെയും കഴുത്തിലെയും കാന്‍സര്‍ നേരത്തെ തിരിച്ചറിയാം; പുതിയ രക്ത പരിശോധന കണ്ടെത്തി ഗവേഷകർ
ലക്ഷണങ്ങള്‍ കണ്ടുതുടങ്ങുന്നതിന് 10 വര്‍ഷം മുൻപ് തന്നെ തലയിലെയും കഴുത്തിലെയും അര്‍ബുദം തിരിച്ചറിയാന്‍ സഹായിക്കുന്ന പുതിയ രക്തപരിശോധന ഗവേഷകര്‍ കണ്ടെത്തി. ഹാര്‍വാര്‍ഡ് സര്‍വ്വകലാശാലയുമായി ബന്ധപ്പെട്ട മാസ് ജനറല്‍ ബ്രിഗ്രാമിലെ ഗവേഷകരാണ് പുതിയ കണ്ടുപിടുത്തം നടത്തിയത്.