എസ്.കെ.എസ്.എസ്.എഫ് പാണ്ടങ്കോട് ശാഖയുടെയും ട്രന്റ് സമിതിയുടെയും നേതൃത്വത്തില്‍ പരിസ്ഥിതി ദിനാചരണം നടത്തി. പരിപാടിയുടെ ഭാഗമായി മഹല്ല് ഖത്തീബ് ജുബൈര്‍ ദാരിമി തൈ നടല്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു. മഹല്ലിലെ മുഴുവന്‍ വീടുകളിലും സംഘാടകര്‍ തൈ എത്തിച്ച് നല്‍കുകയും എല്ലാ മഹല്ല് കുടുംബങ്ങളും ഈ ഉദ്യമത്തില്‍ പങ്കാളികളാവുകയും ചെയ്തു. ഉദ്ഘാടന സംഗമത്തില്‍ മഹല്ല് മുഅദ്ദിന്‍ സയ്യിദ് കുഞ്ഞിക്കോയ തങ്ങള്‍, ശാഖാ പ്രസിഡണ്ട് ഫൈസല്‍ പി, സെക്രട്ടറി എന്‍.കെ മുനീര്‍, അമ്മദ് ഹാജി, മൊയ്തു എന്‍.കെ, മുസ്ഥഫ എന്നിവര്‍ പങ്കെടുത്തു.

തലയിലെയും കഴുത്തിലെയും കാന്‍സര്‍ നേരത്തെ തിരിച്ചറിയാം; പുതിയ രക്ത പരിശോധന കണ്ടെത്തി ഗവേഷകർ
ലക്ഷണങ്ങള്‍ കണ്ടുതുടങ്ങുന്നതിന് 10 വര്‍ഷം മുൻപ് തന്നെ തലയിലെയും കഴുത്തിലെയും അര്‍ബുദം തിരിച്ചറിയാന്‍ സഹായിക്കുന്ന പുതിയ രക്തപരിശോധന ഗവേഷകര്‍ കണ്ടെത്തി. ഹാര്‍വാര്‍ഡ് സര്‍വ്വകലാശാലയുമായി ബന്ധപ്പെട്ട മാസ് ജനറല്‍ ബ്രിഗ്രാമിലെ ഗവേഷകരാണ് പുതിയ കണ്ടുപിടുത്തം നടത്തിയത്.