മാനന്തവാടി രൂപതാംഗമായ ഫാ. ഷിജു ഐക്കരക്കാനായിലിനെ ചെറുപുഷ്പ മിഷൻ ലീഗ് സംസ്ഥാന ഡയറക്ടറായി കെ.സി.ബി.സി നിയമിച്ചു. മൂന്ന് വർഷത്തേക്കാണ് നിയമനം. മാനന്തവാടി രൂപതയിലെ മണിമൂലി പാലങ്കര സെന്റ് സെബാസ്റ്റ്യൻ ഇടവകാംഗമായ ചെറിയച്ചന്റെയും മേരിയുടെയും ഇളയ മകനാണ്. നിലവിൽ മാനന്തവാടി രൂപത ഡയറക്ടർ ആണ്.ഈ കോവിഡ് മഹാമാരിയുടെ കാലത്തും ഷിജു അച്ചന്റെ നേതൃത്വത്തിൽ നിരവധി പ്രവർത്തനങ്ങൾ ആണ് നടത്തിയത്.
Reported by
Tinumon Thomas