രാഷ്ട്രീയക്കാർക്ക് പ്രത്യേക പരിഗണനയില്ല ; മാറ്റത്തിനൊരുങ്ങി ഫേസ്ബുക്ക്.

രാഷ്ട്രീയക്കാരുടെ പോസ്റ്റുകള്‍ക്ക് നല്‍കുന്ന പ്രത്യേക പരിഗണന ഫേസ്ബുക്ക് നിര്‍ത്തലാക്കാനൊരുങ്ങുന്നതായി റിപ്പോര്‍ട്ട്. കണ്ടന്റ് മോഡറേഷന്‍ നിയമങ്ങളില്‍ നിന്നും രാഷ്ട്രീയക്കാരെ ഒഴിവാക്കുന്ന നയമാണ് ഫേസ്ബുക്ക് ഒഴിവാക്കാനൊരുങ്ങുന്നത്.

രാഷ്ട്രീയക്കാര്‍ വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കുകയും പരസ്പരം അതിരു കടന്ന ആരോപണ പ്രത്യാരോപണങ്ങള്‍ നടത്തുന്നതിനും ഫേസ്ബുക്ക് മാധ്യമമാക്കുന്നതിനെതിരെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നു വരുന്നതിനിടെയാണ് നീക്കം.

നിലവില്‍ സാധാരണയുള്ള മോഡറേഷന്‍ നയങ്ങളില്‍ രാഷ്ട്രീയക്കാര്‍ക്ക് പരിഗണന ലഭിക്കുന്നുണ്ട്. ഈ പരിഗണനയാണ് ഇപ്പോള്‍ ഒഴിവാക്കാനൊരുങ്ങുന്നത്. ഫേസ്ബുക്കിന്റെ മോഡറേഷന്‍ നയം പരിശോധിക്കുന്ന ബോര്‍ഡിന്റെ നിര്‍ദ്ദേശ പ്രകാരമാണ് നീക്കം. മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ സസ്‌പെന്‍ഡ് ചെയ്ത അക്കൗണ്ട് പുനസ്ഥാപിക്കേണ്ടതില്ലെന്ന നിര്‍ദ്ദേശം മുന്നോട്ട് വെച്ചതും ഈ ബോര്‍ഡായിരുന്നു.

ജനുവരി ആറിന് യുഎസ് കാപിറ്റോളില്‍ കലാപകാരികള്‍ നടത്തിയ ആക്രമണത്തെ പ്രകീര്‍ത്തിച്ചു കൊണ്ട് മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പോസ്റ്റിട്ടതിന്റെ പേരില്‍ ട്രംപിന്റെ ഫേസ്ബുക്ക് അക്കൗണ്ട് പൂട്ടിയിരുന്നു. ഈ നയം എല്ലാവര്‍ക്കും ബാധകമാവണമെന്നാണ് ഇപ്പോള്‍ ഉയര്‍ന്നു വന്നിരിക്കുന്ന നിര്‍ദ്ദേശം.

തപാല്‍ ജീവനക്കാരെ ആദരിച്ചു.

മീനങ്ങാടി: ദേശീയ തപാല്‍ ദിനാചരണത്തിന്റെ ഭാഗമായി ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ സ്റ്റുഡന്റ് പോലീസ് കേഡറ്റ് യൂണിറ്റിന്റെ നേതൃത്വത്തില്‍ സബ് പോസ്റ്റ് ഓഫീസിലെ ജീവനക്കാരെ ആദരിച്ചു. മധുരപലഹാരങ്ങളും പൂച്ചെണ്ടുകളും ആശംസാകാര്‍ഡുകളുമായി തപാല്‍ ഓഫീസിലെത്തിയ കേഡറ്റുകളെ പോസ്റ്റ്

ഇൻ്റർനാഷണൽ കരാട്ടെ ടൂർണ്ണമെൻ്റ് നടത്തി

മീനങ്ങാടി : ഒക്കിനാവാ ഷൊറിൻ റ്യൂ കരാട്ടെ ഫെഡറേഷൻ സംഘടിപ്പിക്കുന്ന ഷിമ കപ്പിനു വേണ്ടിയുള്ള മൂന്നാമത് ഇൻ്റർനാഷണൽ കരാട്ടെ ചാമ്പ്യൻഷിപ്പ് മീനങ്ങാടിയിൽ വച്ച് നടത്തി. വയസ് അടിസ്ഥാനത്തിലുള്ള വിവിധ ഗ്രൂപ്പുകളിലായിരുന്നു മൽസരങ്ങൾ നടന്നത്. ആൺകുട്ടികൾക്കും

കെ. കെ അബ്രഹാമിന്റെ വീട്ടു പടിക്കൽ സഹകരണ ബാങ്ക് തട്ടിപ്പിനിരയായവരുടെ സൂചന സത്യാഗ്രഹ സമരം

പുൽപ്പള്ളി : പുൽപ്പള്ളി സർവീസ് സഹകരണ ബാങ്ക് വായ്പ തട്ടിപ്പിനെ തുടർന്ന് സർചാർജ് ഉത്തരവ് നടപ്പാക്കി കർഷകരുടെ പണയ രേഖകൾ തിരികെ നൽകുക, ബാങ്ക് കൊള്ളയടിച്ച് കെ.കെ അബ്രഹാമിനെയും കൂട്ടാളികളെയും ജയിലിൽ അടയ്ക്കുക. ഇരകൾക്ക്

വൈദ്യുതി മുടങ്ങും

കെഎസ്ഇബി വെള്ളമുണ്ട ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ നാളെ (ഒക്ടോബർ 13 തിങ്കളാഴ്ച്‌ച) രാവിലെ 8.30 മുതൽ വൈകിട്ട് 5.30 വരെ മൈലാടുംകുന്ന്, പുളിഞ്ഞാൽ വെള്ളമുണ്ട റോഡ്, കല്ലോടി കുഴുപ്പിൽ കവല റോഡ്, എട്ടേനാൽ ഒഴുക്കമൂല

മീനങ്ങാടിയിലും ബത്തേരിയിലും യു ഡി എഫ് പ്രതിഷേധപ്രകടനം നടത്തി

കല്‍പ്പറ്റ: കെ പി സി സി വര്‍ക്കിംഗ് പ്രസിഡന്റും, വടകര എം പിയുമായ ഷാഫി പറമ്പിലിനെ മര്‍ദ്ദിച്ച പൊലീസ് നടപടിയില്‍ വയനാട്ടിലെങ്ങും പ്രതിഷേധവുമായി കോണ്‍ഗ്രസ്. ബ്ലോക്ക്, മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിലും യൂത്ത്‌കോണ്‍ഗ്രസിന്റെ നേതൃത്വത്തിലും

തുല്യതയിൽ നിന്ന് ബിരുദത്തിലേക്ക് : പഠിതാക്കൾക്ക് പുതിയ വഴിയൊരുക്കി ജില്ലാ പഞ്ചായത്ത്

തുല്യതാ പഠിതാക്കൾക്ക് ബിരുദധാരികളാവാൻ അവസരമൊരുക്കി ജില്ലാ പഞ്ചായത്തിന്റെ പുതിയ പദ്ധതി. ഹയർ സെക്കൻഡറി തുല്യതാ വിജയികൾക്കായി സാക്ഷരതാ മിഷനുമായി കൈകോർത്ത് ജില്ലാ പഞ്ചായത്ത് നടപ്പാക്കുന്ന ബിരുദ പഠന പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം കളക്ടറേറ്റ് കോൺഫറൻസ്

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.