വീട്ടിൽ വളർത്താൻ വേണ്ടി നമ്മളെല്ലാം പട്ടികളെയും പൂച്ചകളെയുമാണ് തെരഞ്ഞെടുക്കുക. എന്നാൽ അങ്ങ് ചൈനയിൽ സംഗതി വ്യത്യസ്തമാണ്. പാമ്പിനെയും, പഴുതാരയെയുമെല്ലാം അവിടെ ഓമനിച്ച് വളർത്താം.
ഈ സ്വഭാവം അവർക്ക് ഉള്ളത് കൊണ്ടാണ് ലിയു എന്ന യുവാവ് വടക്കുകിഴക്കൻ ചൈനയിലെ ഹീലോംഗ്ജിയാങ് പ്രവിശ്യയിലെ വീട്ടിലേക്ക് വളർത്താൻ പാമ്പിനെ പണം കൊടുത്ത് വാങ്ങിയത്.
പാമ്പിനെ ഓൺലൈൻ വഴിയാണ് ലിയു വാങ്ങിയത്. പാമ്പിൻ്റെ വിഷപ്പല്ലുകൾ നീക്കം ചെയ്തിട്ടാണ് ഇവയെ ലഭിക്കുക. അങ്ങനെയുള്ള പമ്പിനെയാണ് വാങ്ങിയതും.
തൻ്റെ പുതിയ കൂട്ടുകാരോടൊപ്പം ലിയു കുറച്ച് ദിവസങ്ങൾ മുമ്പോട്ട് നീക്കി. പക്ഷേ, ഒരു ദിവസം ലിയുവിന് പാമ്പിൻ്റെ കടിയേറ്റു. സംഭവം അത്ഭുതമാണ്. കാരണം വിഷപ്പല്ല് നീക്കം ചെയ്ത പാമ്പ് എങ്ങനെ കടിക്കാനാണ്!
എന്തായാലും പാമ്പ് കടിച്ചതല്ലേ, ലിയു ആശുപത്രിയിൽ ചികിത്സ തേടി. ആശുപത്രിയിൽ എത്തിയപ്പോൾ ലിയുവിൻ്റെ ശരീരത്തിൽ പാമ്പിൻ്റെ വിഷത്തിൻ്റെ അംശം!
സംഭവത്തിൽ ഞട്ടിപ്പോയ ലിയു കുറച്ച് ദിവസത്തെ വിശ്രമത്തിന് ശേഷം പാമ്പിനെ വരുത്തിച്ച ഓൺലൈൻ കമ്പനിയുമായി ബന്ധപ്പെട്ടു.
കമ്പനി അനേഷണവും ആരംഭിച്ചു. ആ അന്വേഷണം കാര്യത്തിന്റെ യഥാർത്ഥ ചിത്രം വെളിപ്പെടുത്തി. പാമ്പുകളിൽ വിഷമില്ലാത്തതും വിഷമുള്ളതുമായ പാമ്പുകളെ കമ്പനി വില്പന നടത്തുന്നുണ്ട്. ലിയുവിന് അയച്ചത് പാക്കിങ്ങിൽ വന്ന പിശകുമൂലം യഥാർത്ഥത്തിൽ ഉഗ്ര വിഷമുള്ള മൂർഖനെയാണ്.
വിഷമുള്ള ഉള്ള മൂർഖനോടൊപ്പം കളിച്ച ആ ദിവസങ്ങൾ വളരെ പേടിയോടെയാണ് ലിയു ഇപ്പോൾ ഓർക്കുന്നത്. പാമ്പിനെയെന്നല്ല, ഇനി ഒരു ജീവിയേയും ഓമനിച്ചു വളർത്തുന്നില്ല എന്ന തീരുമാനത്തിലാണ് അവസാനം ലിയു എത്തിച്ചേർന്നത്.