ഗ്രൂപ്പ് വീഡിയോ ചാറ്റ് എത്തി, ഓൺലൈൻ ക്ലാസ്സുകൾക്ക് ഇനി ടെലിഗ്രാം

വീഡിയോ കോൾ നു പിന്നാലെ Telegram Messenger, അവരുടെ ഏറ്റവും പുതിയ ഫീച്ചറായ ഗ്രൂപ്പ്‌ വീഡിയോ ചാറ്റ് കൂടി അവതരിപ്പിച്ചതിലൂടെ ഇനിമുതൽ ഓൺലൈൻ ക്ലാസ്സുകൾക്ക് ടെലിഗ്രാമിനെക്കാൾ മികച്ച ഒരിടം വേറെ ഇല്ലെന്നു തന്നെ പറയാം.

നിലവിൽ ഏറ്റവും കൂടുതൽ ആളുകൾ സന്ദേശ വിനിമയത്തിനായി ഉപയോഗിക്കുന്ന ആപ്പാണ് വാട്സാപ്പ്. എന്നാൽ Online ക്ലാസ്സുകൾ നടത്തുന്നതിനൊക്കെ ഒട്ടേറെ പരിമിതികൾ വാട്സാപ്പിലുണ്ട്.

അതിൽ ഏറ്റവും പ്രധാനപ്പെട്ടത് ഫയലുകൾ share ചെയ്യുന്നതിലുള്ള limitations ആണ്.
100MB ൽ കൂടുതൽ ഉള്ള ഡോക്യുമെന്റോ 16MB യിൽ കൂടുതലുള്ള വീഡിയോയോ ഒന്നും തന്നെ വാട്സാപ്പ് വഴി നേരിട്ട് അയക്കാൻ കഴിയില്ല.

ഇവിടെയൊക്കെയാണ് ടെലിഗ്രാം മെസ്സഞ്ചർ ജനപ്രിയമാവുന്നത്.

ഒരു ക്ലാസ്സ് റൂം പോലെ തന്നെ ടെലിഗ്രാം ഗ്രൂപ്പുകളെ മാറ്റിയെടുക്കാൻ സാധിക്കും.

ഗ്രൂപ്പിന്റെ പൂർണ്ണ നിയന്ത്രണം അഡ്മിൻ ആയ അദ്ധ്യാപകർക്ക് ഉണ്ടാവും..

•അനാവശ്യമായി ഗ്രൂപ്പിൽ അയക്കപ്പെട്ട സന്ദേശങ്ങൾ നീക്കം ചെയ്യാൻ കഴിയും.

•2 GB വരെ വലിപ്പമുള്ള ഏതൊരു ഫയലും ടെലിഗ്രാം വഴി അയക്കാൻ കഴിയും.

•വൈകി join ചെയ്ത student നും ഗ്രൂപ്പിലെ ആദ്യം മുതലുള്ള മെസ്സേജുകൾ കാണാൻ കഴിയും.

•ഗ്രൂപ്പിൽ വന്ന വീഡിയോസോ ഫയലുകളോ ഗാലറിയിൽ നിന്നും ഡിലീറ്റ് ആയാലും പിന്നീട് എപ്പോൾ വേണമെങ്കിലും ചാറ്റിൽ നിന്നും അതൊക്കെ വീണ്ടും ഡൌൺലോഡ് ചെയ്തെടുക്കാൻ കഴിയും.

• ഫോൺ നഷ്ടപ്പെട്ടാലും ടെലിഗ്രാമിലെ ചാറ്റുകൾ ഒന്നും miss ആവില്ല. ആ നമ്പറിൽ നിന്ന് ഏത് ഫോണിൽ ടെലിഗ്രാം എടുത്താലും ചാറ്റുകൾ കിട്ടും.

• അധ്യാപകർക്ക് പ്രധാനപ്പെട്ട മെസ്സേജുകൾ ഗ്രൂപ്പിൽ pin ചെയ്ത് വെക്കാൻ കഴിയും.

• ഒരു മെസ്സേജിൽ touch ചെയ്താൽ ആ മെസ്സേജിന് students നൽകിയ മറുപടികൾ മാത്രമായി (view thread) കാണാൻ കഴിയും.

• വോയ്‌സ്, വീഡിയോ ചാറ്റുകൾ വഴി ക്ലാസ്സുകൾ എടുക്കാൻ കഴിയും. (ഇതിനെപ്പറ്റി താഴെ വിശദീകരിച്ചിട്ടുണ്ട്.)

• @GroupAttendanceBot പോലുള്ള ബോട്ടുകൾ ഉപയോഗിച്ച് അറ്റന്റൻസ് എടുക്കാൻ കഴിയും.

• @QuizBot അല്ലെങ്കിൽ @KLQuizBot ഉപയോഗിച്ച് multiple choice questions ഉള്ള ക്വിസ്സുകൾ നടത്താൻ കഴിയും.

• ക്ലാസ്സുകൾ കഴിഞ്ഞ് poll option ഉപയോഗിച്ച് സ്റ്റുഡന്റസിന്റെ feedbacks എളുപ്പത്തിൽ അറിയാൻ കഴിയും.

നിലവിൽ ഒരുപാട് ക്ലാസ്സ്‌ ഗ്രൂപ്പുകൾ ടെലിഗ്രാമിലേക്ക് shift ചെയ്തിട്ടുണ്ട്. എങ്കിലും കൂടുതൽ അധ്യാപകരും വാട്സാപ്പിലൂടെയും ഗൂഗിൾ മീറ്റിലൂടെയും ഒക്കെയാണ് ക്ലാസ്സുകൾ നടത്തിപ്പോരുന്നത്. വീഡിയോ കോൺഫറൻസിന് ഗൂഗിൾ മീറ്റ്, പഠിക്കാനുള്ള ഫയലുകളും മറ്റും കൈമാറാൻ വാട്സാപ്പ്.. ഇങ്ങനെ.

എന്നാൽ ടെലിഗ്രാമിന്റെ പുതിയ അപ്ഡേഷനിൽ വീഡിയോ ചാറ്റ് & സ്ക്രീൻ ഷെയറിങ് വന്നതോടെ ഇതെല്ലാം ഒരു കുടക്കീഴിൽ കിട്ടും എന്നായിട്ടുണ്ട്.
മാസങ്ങൾക്ക് മുമ്പ് ടെലിഗ്രാം ഗ്രൂപ്പ്‌ വോയ്‌സ് ചാറ്റ് അവതരിപ്പിച്ചിരുന്നു.

ഗ്രൂപ്പിനുള്ളിൽ എത്രപേർക്ക് വേണമെങ്കിലും join ചെയ്ത് പരസ്പരം സംസാരിക്കാൻ കഴിയുന്ന, Clubhouse ലേതിന് സമാനമായ വോയ്‌സ് ചാറ്റ്.

ഇതിലേക്കാണ് ഇപ്പോൾ video chat & screen sharing കൂടി എത്തിയിരിക്കുന്നത്.

ടീച്ചർക്ക് (admin) ഇങ്ങനെ അതാത് ഗ്രൂപ്പിലെ വോയ്‌സ് / വീഡിയോ ചാറ്റ് വഴി ക്ലാസ്സുകൾ എടുക്കാനും സ്റ്റുഡന്റ്സിന് അത് തത്സമയം കാണാനും കേൾക്കാനും കഴിയും. ആവശ്യമെങ്കിൽ ടീച്ചർ ഒഴികെയുള്ളവരെ മ്യൂട്ട് ചെയ്യാൻ സാധിക്കും. ഇങ്ങനെ mute ചെയ്യപ്പെട്ട സമയത്തും ക്ലാസ്സിനിടക്ക് സംശയങ്ങൾ ഉണ്ടെങ്കിൽ allow me to speak ബട്ടൺ ക്ലിക്ക് ചെയ്ത് ടീച്ചറോട് സംസാരിക്കാൻ ആവശ്യപ്പെടാം. ഓരോരുത്തരുടെയും voice നിയന്ത്രിക്കാം. ടെലിഗ്രാമിൽ തന്നെ ഈ ചാറ്റുകൾ റെക്കോർഡ് ചെയ്ത് സൂക്ഷിക്കുകയും ചെയ്യാം.

വാട്സാപ്പ് ഒരിക്കലും ഒരു മോശം ആപ്പ് ആണെന്നല്ല പറഞ്ഞത്.
ഓൺലൈൻ ക്ലാസ്സുകൾ ഉൾപ്പെടെയുള്ള കാര്യങ്ങൾ ഒഴിവാക്കാൻ പറ്റാത്ത ഇതുപോലുള്ള സാഹചര്യത്തിൽ വാട്സാപ്പിന് പരിമിതികളുണ്ട് എന്നത് വാസ്തവം തന്നെയാണ്.

സാഹചര്യങ്ങൾക്ക് അനുസരിച്ച് ഇത്തരം കാര്യങ്ങളിൽ നമ്മുടെ തലമുറയെങ്കിലും മാറി ചിന്തിക്കേണ്ടിയിരിക്കുന്നു.
അധ്യാപകർ അടക്കമുള്ള ഒരു വലിയ വിഭാഗത്തിന് ഇന്റർനെറ്റ് വഴി ചാറ്റ് ചെയ്യാൻ, ഫോട്ടോയും വിഡിയോയും അയക്കാൻ വാട്സാപ്പിനെക്കൾ മികച്ച മാർഗ്ഗങ്ങൾ ഉണ്ടെന്നുള്ള അറിവ് ഇല്ലാത്തതിനാലുള്ള പ്രശ്നവും ഉണ്ട്.

തപാല്‍ ജീവനക്കാരെ ആദരിച്ചു.

മീനങ്ങാടി: ദേശീയ തപാല്‍ ദിനാചരണത്തിന്റെ ഭാഗമായി ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ സ്റ്റുഡന്റ് പോലീസ് കേഡറ്റ് യൂണിറ്റിന്റെ നേതൃത്വത്തില്‍ സബ് പോസ്റ്റ് ഓഫീസിലെ ജീവനക്കാരെ ആദരിച്ചു. മധുരപലഹാരങ്ങളും പൂച്ചെണ്ടുകളും ആശംസാകാര്‍ഡുകളുമായി തപാല്‍ ഓഫീസിലെത്തിയ കേഡറ്റുകളെ പോസ്റ്റ്

ഇൻ്റർനാഷണൽ കരാട്ടെ ടൂർണ്ണമെൻ്റ് നടത്തി

മീനങ്ങാടി : ഒക്കിനാവാ ഷൊറിൻ റ്യൂ കരാട്ടെ ഫെഡറേഷൻ സംഘടിപ്പിക്കുന്ന ഷിമ കപ്പിനു വേണ്ടിയുള്ള മൂന്നാമത് ഇൻ്റർനാഷണൽ കരാട്ടെ ചാമ്പ്യൻഷിപ്പ് മീനങ്ങാടിയിൽ വച്ച് നടത്തി. വയസ് അടിസ്ഥാനത്തിലുള്ള വിവിധ ഗ്രൂപ്പുകളിലായിരുന്നു മൽസരങ്ങൾ നടന്നത്. ആൺകുട്ടികൾക്കും

കെ. കെ അബ്രഹാമിന്റെ വീട്ടു പടിക്കൽ സഹകരണ ബാങ്ക് തട്ടിപ്പിനിരയായവരുടെ സൂചന സത്യാഗ്രഹ സമരം

പുൽപ്പള്ളി : പുൽപ്പള്ളി സർവീസ് സഹകരണ ബാങ്ക് വായ്പ തട്ടിപ്പിനെ തുടർന്ന് സർചാർജ് ഉത്തരവ് നടപ്പാക്കി കർഷകരുടെ പണയ രേഖകൾ തിരികെ നൽകുക, ബാങ്ക് കൊള്ളയടിച്ച് കെ.കെ അബ്രഹാമിനെയും കൂട്ടാളികളെയും ജയിലിൽ അടയ്ക്കുക. ഇരകൾക്ക്

വൈദ്യുതി മുടങ്ങും

കെഎസ്ഇബി വെള്ളമുണ്ട ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ നാളെ (ഒക്ടോബർ 13 തിങ്കളാഴ്ച്‌ച) രാവിലെ 8.30 മുതൽ വൈകിട്ട് 5.30 വരെ മൈലാടുംകുന്ന്, പുളിഞ്ഞാൽ വെള്ളമുണ്ട റോഡ്, കല്ലോടി കുഴുപ്പിൽ കവല റോഡ്, എട്ടേനാൽ ഒഴുക്കമൂല

മീനങ്ങാടിയിലും ബത്തേരിയിലും യു ഡി എഫ് പ്രതിഷേധപ്രകടനം നടത്തി

കല്‍പ്പറ്റ: കെ പി സി സി വര്‍ക്കിംഗ് പ്രസിഡന്റും, വടകര എം പിയുമായ ഷാഫി പറമ്പിലിനെ മര്‍ദ്ദിച്ച പൊലീസ് നടപടിയില്‍ വയനാട്ടിലെങ്ങും പ്രതിഷേധവുമായി കോണ്‍ഗ്രസ്. ബ്ലോക്ക്, മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിലും യൂത്ത്‌കോണ്‍ഗ്രസിന്റെ നേതൃത്വത്തിലും

തുല്യതയിൽ നിന്ന് ബിരുദത്തിലേക്ക് : പഠിതാക്കൾക്ക് പുതിയ വഴിയൊരുക്കി ജില്ലാ പഞ്ചായത്ത്

തുല്യതാ പഠിതാക്കൾക്ക് ബിരുദധാരികളാവാൻ അവസരമൊരുക്കി ജില്ലാ പഞ്ചായത്തിന്റെ പുതിയ പദ്ധതി. ഹയർ സെക്കൻഡറി തുല്യതാ വിജയികൾക്കായി സാക്ഷരതാ മിഷനുമായി കൈകോർത്ത് ജില്ലാ പഞ്ചായത്ത് നടപ്പാക്കുന്ന ബിരുദ പഠന പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം കളക്ടറേറ്റ് കോൺഫറൻസ്

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.