തിരുവനന്തപുരത്തും വയനാട്ടിലും ആണ് എണ്ണവില സംസ്ഥാന ചരിത്രത്തിൽ ആദ്യമായി മൂന്നക്കം കടന്നത്. പ്രീമിയം പെട്രോളിന് പാറശ്ശാലയിൽ ലിറ്ററിന് 101.14 രൂപയും ബത്തേരിയിൽ 100.24 രൂപയുമാണ് ഇന്നത്തെ വില. പെട്രോളിനും ഡീസലിനും ലിറ്ററിന് 28 പൈസ വീതമാണ് ഇന്ന് വർധിപ്പിച്ചത്.ഈ മാസം ഇത് നാലാം തവണയും കഴിഞ്ഞ 37 ദിവസത്തിനുള്ളിൽ ഇരുപത്തിയൊന്നാം തവണയുമാണ് ഇന്ധന വില വർധിപ്പിക്കുന്നത്. ഈ വർഷം മാത്രം 44 തവണ ഇന്ധനവില കൂട്ടി.

തപാല്‍ ജീവനക്കാരെ ആദരിച്ചു.
മീനങ്ങാടി: ദേശീയ തപാല്‍ ദിനാചരണത്തിന്റെ ഭാഗമായി ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ സ്റ്റുഡന്റ് പോലീസ് കേഡറ്റ് യൂണിറ്റിന്റെ നേതൃത്വത്തില്‍ സബ് പോസ്റ്റ് ഓഫീസിലെ ജീവനക്കാരെ ആദരിച്ചു. മധുരപലഹാരങ്ങളും പൂച്ചെണ്ടുകളും ആശംസാകാര്‍ഡുകളുമായി തപാല്‍ ഓഫീസിലെത്തിയ കേഡറ്റുകളെ പോസ്റ്റ്