ബത്തേരി:സ്വകാര്യവ്യക്തിയുടെ കൃഷിയിടത്തിനു ചുറ്റും സ്ഥാപിച്ച പെൻസിങ്ങിൽ നിന്ന് ഷോക്കേറ്റ് യുവാവ് മരിച്ചു കല്ലൂർ തിരുവണ്ണൂർ അലിയുടെ മകൻ മുഹമ്മദ് നിസാം(27) ആണ് മരിച്ചത്.ഇന്ന് പുലർച്ചെയാണ് സംഭവം. പന്നി കൃഷിയിടത്തിൽ കയറുന്നതിന് സ്ഥാപിച്ച ഇലക്ട്രിക് ഫെൻസിങ്ങിൽ നിന്നുമാണ് ഷോക്കേറ്റത്.
സുൽത്താൻബത്തേരി പോലീസ് തുടർ നടപടികൾ സ്വീകരിച്ചു.

തപാല്‍ ജീവനക്കാരെ ആദരിച്ചു.
മീനങ്ങാടി: ദേശീയ തപാല്‍ ദിനാചരണത്തിന്റെ ഭാഗമായി ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ സ്റ്റുഡന്റ് പോലീസ് കേഡറ്റ് യൂണിറ്റിന്റെ നേതൃത്വത്തില്‍ സബ് പോസ്റ്റ് ഓഫീസിലെ ജീവനക്കാരെ ആദരിച്ചു. മധുരപലഹാരങ്ങളും പൂച്ചെണ്ടുകളും ആശംസാകാര്‍ഡുകളുമായി തപാല്‍ ഓഫീസിലെത്തിയ കേഡറ്റുകളെ പോസ്റ്റ്