രാജ്യത്തെ 18 വയസ്സിനുമുകളിലുള്ള എല്ലാവര്‍ക്കും ഈ മാസം 21 മുതല്‍ സൗജന്യ വാക്സിന്‍ നല്‍കുമെന്ന പ്രഖ്യാപനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി.
രാജ്യം കടുത്ത പ്രതിസന്ധിയിലൂടെയാണ് കടന്നു പോയതെന്നും നിരവധി പേര്‍ക്ക് പ്രിയപ്പെട്ടവരെ നഷ്ടമായെന്നും പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധനം ചെയ്ത് പറഞ്ഞു.
കൊറോണ എന്ന ശത്രുവിനെ നേരിടാന്‍ ഏറ്റവും വലിയ ആയുധം കോവിഡ് പ്രോട്ടോക്കോള്‍ പാലിക്കുകയെന്നതാണ്. ആറടി അകലം പാലിക്കുക, മാസ്ക്ധരിക്കുക. വാക്സിന്‍ എടുക്കുന്നുവെന്ന് ഉറപ്പാക്കണമെന്നും പ്രധാനമന്ത്രി പറഞ്ഞു.
നിലവില്‍ 23 കോടി ഡോസ് വാക്സിന്‍ നല്‍കി. രാജ്യത്ത് ഇപ്പോള്‍ ഏഴ് കമ്പനികൾ വാക്സിന്‍ നിര്‍മിക്കുന്നുണ്ട്.മൂന്ന് വാക്സിനുകള്‍ കൂടി ഉടന്‍ വരും, പരീക്ഷണം തുടരുകയാണ്. മൂക്കില്‍ ഒഴിക്കാവുന്ന വാക്സിന്‍റെ പരീക്ഷണവും രാജ്യത്ത് നടക്കുന്നുണ്ട്.